Posts

Showing posts from August, 2017

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ ഉപയോഗിച്ച് മധ്യവർഗ്ഗത്തിന്റെ പൊതുബോധം എങ്ങിനെ മാനിപുലേറ്റ് ചെയ്യാമെന്ന് ആദ്യം തിരിച്ചറിഞ്ഞ രാഷ് ട്രീയ പ്രവർത്തകനാണ് ബലറാം. പിണറായിക്കെതിരെ വന്ന വിവാദ പോസ്റ്റ് FEC യിൽ ഷെയർ ചെയ്തപ്പോൾ മുതൽ ഇത് തോന്നിയിട്ടുണ്ട്. തോമസ് ഐസക് ഇക്കാര്യംഅടുത്ത കാലത്താണ് തിരിച്ചറിഞ്ഞ തെന്ന് തോന്നുന്നു. കേരളത്തിന്റെ രണ്ട് ഭാവി ഫെയ്സ് ബുക്ക് മുഖ്യമന്ത്രിമാരും തമ്മിൽ തർക്കം മുറുകട്ടെ . ഈ പൊതുബോധക്കളി ആദ്യ മെ തൂടങ്ങിയതു കൊണ്ട് ബലറാമാണ് ഈ റൗണ്ടിൽ മുന്നിൽ. മധ്യവർഗ്ഗ പൊതുബോധത്തിന്റെ നൂൽപ്പാലം ഏതു നിമിഷവും പൊട്ടാം. ഇനി എന്തൊക്കെ വരാനിരിക്കുന്നു. ഒരു സംശയം ഇവർ ഗോസ്റ്റ് റൈറ്റർമാരെ വെച്ചാണോ ഇതൊക്കെ എഴുതുന്നത്‌ . ഇത്തരുണത്തിൽ തച്ചങ്കരിക്ക് അനുകൂലമായ പൊതുബോധം നിർമ്മിച്ചെടുക്കാൻ സൈബർ പോരാളികളെ ആവശ്യമുണ്ട്. കൺസ്യമർ ഫെഡ് ഒന്ന് നന്നാക്കി തുടങ്ങിയതാ. അപ്പോഴേക്കും മാറ്റി. നമുക്ക് ഒന്ന് ഒത്തു പിടിച്ചാൽ ഇദ്ദേഹത്തെ കേ ജരിവാളാക്കാം കുറഞ്ഞ പക്ഷം ഒരു സോമനാഥ് ഭാരതിയെങ്കിലും ആക്കാം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പ കുതി യിൽ കേരള സമൂഹത്തിൽ വേരോടിയ പുരോഗമന ആശയങ്ങളേയും മതനിരപേക്ഷതയേയും അൽപാൽപമായി പിഴുതുമാറ്റാൻ സ്ഥാപിത താൽപര്യക്കാരും സംഘടിത മത ജാതി സംഘടനകളും നിരന്തരമായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ മെഗാ ഗുരു വന്ദനമായും റോഡിൽ ഇടുന്ന നേർച്ചകളായുമൊക്കെ നാം നിത്യേന കാണുന്നുമുണ്ട്. പല കലാലയങ്ങളിലും അടുത്ത കാലത്തായി തുടങ്ങിയിട്ടുള്ള നക്ഷത്ര വനങ്ങൾ ഇത്തരം ഒരു ശ്രമമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.പൊതുവേ അന്ധവിശ്വാസങ്ങളോട് ആഭിമുഖ്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. നക്ഷത്ര ഫലത്തിനും ജോതിഷത്തിനും നാം ഇപ്പോഴും എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്. ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനെന്ന പേരിൽ ഓരോ മരങ്ങളേയും ഓരോ നക്ഷത്രങ്ങൾക്ക് പതിച്ചു കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ജൈവ വൈവിധ്യം നൂറ്റാണ്ടുകളായി നക്ഷത്രങ്ങളുടെ സഹായമില്ലാതെ നില നിന്നു പോന്നിട്ടുണ്ട് മനുഷ്യന്റെ ദുരമൂലം സമീപകാലത്ത് ഇതിന് കോട്ടം തട്ടിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ബോധപൂർവ്വമായ ശ്രമമാണ് ഉണ്ടാകേണ്ടത്. അല്ലാതെ അന്ധവിശ്വാസങ്ങളെ കെട്ടിയിറക്കുകയല്ല. നമുക്ക് മുമ്പിൽ നാമറിയാതെ ഒരു കാവിക്കണ്...

flatland

വായനയുടെ സൂക്കേട് പിടിച്ചത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്നുതൊട്ട് വായിച്ച് തള്ളിയതിന് കണക്കില്ല ആദ്യമൊക്കെ ഫിക്ഷൻ കുറെക്കഴിഞ്ഞപ്പോൾ ശാസ്ത്രം, ചരിത്രം എന്നിവയിലായിരുന്നു താൽപര്യം. ഞാൻ ജനിച്ചു വളർന്ന ഇടുക്കിയിൽ പുസ്തകങ്ങൾ കിട്ടാൻ നിന്നെ ബുദ്ധിമുട്ടണമായിരുന്നു. ഇതിന് മാറ്റം വന്നത് കോതമംഗലം എൻജിനിയറിംഗ് കോളേജിൽ ചേർന്നപ്പോഴാണ്. അവിടുത്തെ ഹോസ്റ്റൽ കേരളത്തിന്റെ ഒരു പരിഛേദമായിരുന്നു. പുസ്തകവായനക്കാർ പലരുണ്ടായിരുന്നു. കൂടാതെ ഈ സമയത്ത് എനിക്ക് യൂണിവേർസിറ്റി മെരിറ്റ് സ്കോളർഷിപ്പും കിട്ടി. വർഷം ആയി രം രൂപ .മൂന്നു മാസത്തെ ഹോസ്റ്റൽ ഫീസ് കൊടുക്കാം. എത്രയാണ് കിട്ടുന്നതെന്ന് വീട്ടുകാർക്ക് വലിയ പിടിയില്ലാത്തതിനാൽ തുക മിക്കവാറും സിനിമ കണ്ടും പുസ്തകം വാങ്ങിയും തീർക്കും. കലാകൗമുദി യൊക്കെ സ്വന്തമായി വാങ്ങിത്തുടങ്ങിയത് ഇക്കാലത്താണ്. ഇടക്കൊക്കെ എർണാകുളത്ത് കറങ്ങുംബ്രോഡ് വേയുടെ തുടക്കത്തിലുള്ള പൈകോ യാ ണ് പ്രധാന ലക്ഷ്യം. ഇക്കാലത്ത് വായിച്ച പലതും പിന്നീട് സമൂഹത്തേയും സംഭവങ്ങളേയും നിരീക്ഷിക്കുന്നതിലും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ വായിച്ചു ശേഷം മറന്ന...

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പുസ്തകം ചാച്ചൻ (അഛനെ ഞാനങ്ങിനെയാണ് വിളിച്ചിരുന്നത്.) വാങ്ങിത്തന്നത്. തൊടുപുഴയിൽ നടന്ന ഏതോ പ്രദർശനത്തിൽ നിന്നായിരിക്കണം വാങ്ങിയത്. ചുവന്ന പുറംചട്ടയിൽ കുട്ടിക്കഥകളും ചിത്രങ്ങളും എന്നെഴു തി യിരുന്നു. സോവിയറ്റ് റഷ്യയിൽ അച്ചടിച്ച ആ പുസ്തകത്തിന്റെ മണം വരെ ഇപ്പോഴും ഒർമ്മയുണ്ട്.ഇത് കുറഞ്ഞത് നൂറു തവണയെങ്കിലും വായിച്ചിട്ടുണ്ടാകണം. പിന്നിടെപ്പോഴോ പുസ്തകം കാണാതായി. വടകര മോഡൽ പോളിടെക്നികിൽ ജോലി ചെയ്യുമ്പോൾ ഇതിന്റെ ഒരു കോപ്പി പ്രിയ സുഹൃത്ത് ഫെലിക്സ് തന്നിരുന്നു. റഷ്യൻ പ്രിന്റ് തന്നെ. അതിപ്പോഴും എന്റെ പുസ്തക കൂമ്പാരത്തിനിടയിലെവിടെയോ ഉണ്ട്. വെക്കേഷന് പുസ്തകങ്ങൾ പൊടി തട്ടിയപ്പോഴാണ് ഈ കോപ്പി പൊങ്ങി വന്നത്. കോഴിക്കോടു നിന്ന് 2011 ൽ മെൽ പബ്ലിഷേർസ് ഇറക്കിയതാണ്. പ്രിൻറിംഗ് അത്ര നന്നല്ല. എങ്കിലും കുട്ടികൾക്ക് സമ്മാനമായി കൊടുക്കാൻ പറ്റിയതാണ്. ഇന്നിനി കോഴിക്കുഞ്ഞും താറാക്കുഞ്ഞും വായിച്ചിട്ടു തന്നെ ഉറക്കം.

ഭ്രാന്തൻ

നാട്ടിലുണ്ടായിരുന്ന ഭ്രാന്തൻമാരേക്കറിച്ച് ഓർമിക്കാൻ കാരണം ഇന്ന് നടക്കാൻ പോയപ്പോൾ കീർത്തി നാറാണത്ത് ഭ്രാന്തന്റെ കഥ പറഞ്ഞതാണ്. സ്കൂൾ ലൈബ്രറിയിലെ ഏതോ പുസ്തകം കക്ഷി കഴിഞ്ഞു ആഴ്ച വായിച്ചു. വിശദമായി കഥ പറഞ്ഞു തന്നെങ്കിലും നാറാണത്തു ഭ്രാന്തനെ അവൾ കൃത്യമായി വിഷ്വലൈസ് ചെയ്തോ എന്ന് സംശയമുണ്ട്. ചോട്ടാ ബിം ഒക്കെ കാണുന്ന ജനറേഷനല്ലെ. നാറാണത്തിനേപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരാളെ അവളിനി കാണുമോയെന്ന് സംശയമാണ്. പറയാൻ വന്നത് എന്റെ ചെറുപ്പകാലത്ത് നാട്ടിലുണ്ടായിരുന്ന രണ്ട് ഭ്രാന്തൻമാരേക്കുറിച്ചാണ്. ഒന്നാമത്തെയാൾകിറുക്കൻ കുഞ്ഞേപ്പ് എന്ന ലക്ഷണമൊത്ത ഭ്രാന്തനായിരുന്നു. താടിയും മുടിയും നീട്ടി വളർത്തി കയ്യിൽ ഒരു ഭാണ്ഡവുമായി അലഞ്ഞു നടക്കും.എന്തൊക്കെയോ പിറുപിറുക്കും. വെള്ളിയാമറ്റം സ്കൂളിലേക്ക് പോകുന്ന വഴിയരുകിൽ ഒരു കുപ്പിയുമായി നിന്ന് ഇതിൽ നിറച്ച് കറണ്ടാണ് എന്നുപറഞ്ഞു കൊണ്ടിരുന്ന കുഞ്ഞേപ്പിനെ എനിക്ക് നല്ല ഒർമ്മയുണ്ട്. ഒരു പക്ഷെ എന്റെ സുഹൃത്ത് സജി മാനുവലും ഓർമിക്കുന്നുണ്ടാകും. കുട്ടികളെ പേടിപ്പിക്കാൻ കിറുക്കൻ കുഞ്ഞേപ്പ് പിടിക്കും എന്ന് നാട്ടുകാരൊക്കെ പറയും. ആൾ സാധുവാണ് തനി നാടോടി ആരേയും ഉപദ്ര...

pics to be added

ഗണിത ശാസ്ത്രത്തെപ്പറ്റി മലയാളത്തിൽ എഴുതണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഗണിത മാസിക വായിച്ചപ്പോൾ ഒരാവേശത്തിന് എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. നെപ്പോളിയൻ തിയറം ക്ലാസിക്കൽ ജോമെട്രിയിലെ മിക്കവാറും തിയറങ്ങളും പുരാതന ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനയാണ്. യുക്ലിഡ് പൈതഗോറസ് ഒക്കെ ചെറിയ ക്ലാസുകളിൽ നമുക്ക് പേടി സ്വപ്നമായിരുന്നത് ഇതിനാലാണ്. എന്നാൽ സാക്ഷാൽ തെപ്പോളിയന്റെ പേരിൽ ഒരു തിയറമുണ്ട്. നെപ്പോളിയാണ് കണ്ടു പിടിച്ചതെന്നുള്ളതിന് വ്യക്തമായ തെളിവില്ല. എങ്കിലും നെപ്പോളിയന്റെ ജീവിതകാലത്താണ് ഈ തിയറം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിയറം ഇങ്ങനെയാണ്. ABC ഒരു ത്രികോണമാണ്‌. ABC യുടെ വശങ്ങൾ ഉപയോഗിച്ച് ചിത്രത്തിലുള്ളതുപോലെ മൂന്ന്equi lateral triangles വരക്കുക. ചിത്രത്തിൽ Acy BC x ABZ എന്നീ ത്രികോണങ്ങളാണവ. ഈ മുന്ന്ത്രികോണങ്ങളുടെയും centre MNL എന്ന് അടയാള പ്പെടുത്തിയിരിക്കുന്നു. നെപ്പോളിയൻ തിയറപ്രകാരം MNL എപ്പോഴും ഒരു equilateral ത്രികോണമായിരിക്കും. . ത്രികോണമിതി യു പയോഗിച്ചും കോംപ്ലക്സ് നമ്പർ ഉപയോഗിച്ചും ഈ തിയറം തെളിയിക്കാം.ഇതിന്റെ പ്രൂഫ് ഇത്തവണത്തെ AT Right Angles മാസികയിലു...

ഡിങ്കപൂജ.

 ഞാൻ ജനിച്ചു വളർന്ന മീനച്ചിൽ തൊടുപുഴ മേഖലയിൽ 90 കൾ വരെ കപ്പ വാട്ട് ഓരോ വീട്ടിലേയും ഉൽസവമായിരുന്നു. ഇവിടെ നെൽകൃഷി അപൂർവ്വമായിരുന്നു.കപ്പ കൃഷി വ്യാപകവും. രാവിലെ പുരുഷൻമാർകപ്പ പറിക്കും. തുടർന്ന് എല്ലാവരും ചേർന്ന് പൊളിച്ച് അരിയും. എലിപ്റ്റിക്കൽ ഷേപ്പിൽ കപ്പ അരിഞ്ഞു കൂട്ടിയിരിക്കുന്നത് കാണാൻ തന്നെ രസമാണ്.തുടർന്ന് വലിയ പാത്രത്തിൽ കപ്പ തിളപ്പിക്കും (ഈ പാത്രത്തെ ചെമ്പ് എന്നാണ് വിളിക്കുന്നത് .ഇത്തരമൊന്ന് എന്റെ തറവാട്ടിൽ ശേഷിച്ചിട്ടുണ്ട്.). ഇങ്ങനെ വാട്ടിയ കപ്പ പാറപ്പുറത്തും പനമ്പിലുമിട്ട് രണ്ടു മൂന്ന് ദിവസം ഉണക്കും. ഇതിനിടെ മഴ പെയ്താൽ പണിയാവും. ഇങ്ങനെ ഉണങ്ങിയ കപ്പ ചാക്കിലാക്കി സൂക്ഷിക്കും. മഴക്കാലത്തൊക്കെ ഉണക്കക്കപ്പയും ഉണക്കമീനുമാണ് കാലത്തും വൈകിട്ടും ആഹാരം . കപ്പ വാട്ടിനൊപ്പം ചില കപ്പ പലഹാരങ്ങൾക്കുള്ള പണിയും ഉണ്ടാകും. കപ്പ ഉപ്പേരി, കപ്പ പുട്ട് എന്നിങ്ങനെ .ഇന്ന് ഉണക്കക്കപ്പ ഉണ്ടാക്കുന്നത് തുലോം വിരളമാണ്. ചെറുപ്പകാലത്ത് ഒരു കപ്പ വാട്ടിന് ചുരുങ്ങിയത് പത്തു പതിനഞ്ചു പേർ കാണും. അയൽക്കാർ പരസ്പരം സഹായിക്കും. നാടൻ കള്ളും കപ്പ പുഴുങ്ങിയതും മേമ്പൊടിയായിട്ടുണ്ടാവും. ഇന്ന് ഒരു ബന്ധുവീട് ...

ചക്ക മാഹാത്മ്യം

ചക്ക മാഹാത്മ്യം ചക്ക സീസൺ തുടങ്ങുന്നത് ഡിസംബർ അവസാനത്തോടു കൂടിയാണ്. കട്ടിക്കാലത്ത് മിക്കവാറും ക്രിസ്തുമസ് അവധിക്കായിരിക്കും ആ സീസണിലെ ആദ്യ ചക്ക മൂക്കുന്നത്. മീനച്ചിൽ തൊടുപുഴ ബെൽറ്റിൽ ചക്ക പുഴുങ്ങുകയാണ് ചെയ്യുന്നത്.തിരുവനന്തപുരത്തേ പോലെ കറിവെക്കില്ല. (ചക്ക കറി വെക്കുന്നവർ താഴേക്ക് വായിക്കണമെന്നില്ല.:D) പുഴുക്കുതന്നെ രണ്ടു രീതിയിൽ ഉണ്ട്. ചക്ക ഉപ്പേരിപ്പരുവത്തിൽ അരിഞ്ഞ് അൽപം വെള്ളമൊഴിച്ച് വേവിക്കും തേങ്ങ മഞ്ഞൾ കാന്താരി വെളുത്തുള്ളി ഒക്ക അരച്ച് ഇതിലിട്ട് ഇളക്കും. ഇതാണ് സാധാരണ ഉണ്ടാക്കുന്ന പുഴുക്ക്. ഇത് ഇളക്കുമ്പോഴുള്ള മണം tantalizing ആണ്. ഇതിന്റെ കൂടെ കോഴിക്കറി ബെസ്റ്റാണ്. ഇല്ലെങ്കിൽ മുളക് പൊട്ടിച്ചതായാലും മതി. ഈ സിസണിൽ ഇവിടുത്തെ ഷാപ്പിലൊക്കെ കിട്ടും. പനങ്കള്ളിന്റെ കൂടെ അത്യത്തമം. രണ്ടാമത്തേ രീതിക്ക് ചക്ക അരിഞ്ഞു പുഴുങ്ങുക എന്നാണ് വീട്ടിൽ പറഞ്ഞു കേട്ടിട്ടുള്ളത്. നല്ല മൂത്ത ചക്ക നല്ലവണ്ണം വേവിച്ച് ഒരു സെമി ലിക്വിഡ് പരുവമാകും. ഇതിലേക്ക് തേങ്ങ ച്ചമ്മന്തി ഒഴിച്ച് കഴിക്കാൻ നല്ല രസമാണ്. ഇതിൽ മഞ്ഞൾ ചേർക്കില്ല. അതു കൊണ്ട് ചിലർക്കൊക്കെ അത്ര പിടിക്കില്ല. ഈ സിസണിലെ ആദ്യ ചക്കപ്പുഴുക്...

NumATs camp

നമ്മുടെ പൊതു വിദ്യാഭ്യസ വകുപ്പ് innovative ആയ പല പദ്ധതികളും നടത്തന്നുണ്ട്.. കുട്ടികളുടെ യി ടയിലും അധ്യാപകരുടെയിടയിലും വേണ്ടത്ര അവബോധമില്ല എന്നത് പലപ്പോഴും ഇത്തരം പദ്ധതികൾ പരിപൂർണ വിജയത്തിലെത്തുന്നതിന് തടസമാണ്. ഗണിത ശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള Num ATs അത്തരം ഒരു പദ്ധതിയാണ്. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു പൊതു പരീക്ഷയോടെയാണ് ഇത് തുടങ്ങുന്നത്. ഇതിന് ശേഷം ഓരോ ജില്ലയിൽ നിന്നും അഞ്ചു പേരെ വീതം തിരഞ്ഞെടുക്കും.അവർക്ക് അടുത്ത അഞ്ചു വർഷത്തേക്ക് അവധിക്കാല ഗണിത ക്യാമ്പും മറ്റു തുടർപ്രവർത്തനങ്ങളുമാണ് നടത്തുന്നത്. തെക്കൻ ജില്ലകളിലെ കുട്ടികൾക്കുള്ള ഈ വർഷത്തെ തുടർ പ്രവർത്തനം ഇന്ന് ചെങ്ങന്നൂർ ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. ക്യാമ്പിൽ വിദ്യയും കീർത്തിയും പങ്കെടുക്കുന്നതിനാൽ ഇന്ന് എസ് കോർട്ട് ഡ്യൂട്ടിയാണ്.. കഴിഞ്ഞ അഞ്ചു വർഷമായി വിദ്യ ക്യമ്പിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല ക്യാമ്പുതൊട്ട് കീർത്തിയും. ഇവിടെ കൊടുക്കുന്ന ചോദ്യങ്ങൾ ശരിക്കും ചലഞ്ചിങ്ങ് ആണ്. 7 ലെ ക്കൊടുത്തിട്ടുണ്ട്. താൽപര്യമുള്ളവർക്ക് ശ്രമിക്കാം. കുട്ടികൾക്ക് സംസ്ഥാനത്ത് ഉടനീ...

എഞ്ചിനീയറിംഗ്

വിദ്യാഭ്യാസ മേഖലയിലേക്ക് ലാഭക്കൊതിയോടെ സ്വകാര്യ മേഖല കടന്നുകയറാൻ തുടങ്ങിയത് മുതൽ പൊതു വിദ്യാഭ്യസം ശക്തിപ്പെടുത്തണം എന്ന മുറവിളി ഉയർന്നു വരാറുണ്ട് മിക്കപ്പോഴും ഇത് ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്ന സ്‌കൂൾ അദ്ധ്യാപകരുടെ പരിദേവനാ മായി പരിണമിക്കുന്നതല്ലാതെ ഗൗ രവമായ ചർച്ചക്ക് വഴിതെളിച്ചിട്ടില്ല..മാനവ ശേഷി മുഖ്യ വരുമാന സ്രോതസും കയറ്റുമതിയുല്പന്നവുമായ കേരള സമൂഹത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ ചർച്ചകളും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട് പ്രത്യേകിച്ചു ഉന്നത വിദ്യാഭയ മേഖലയിൽ നടത്തേണ്ട നിക്ഷേപത്തെപ്പറ്റിയും നിലവിലുള്ള പൊതു സ്ഥാപനങ്ങൾ നിലനിർത്തിക്കൊണ് പോകുന്നതിനെപ്പറ്റിയും വ്യക്തമായ ഒരു നയം രൂപീകരിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മാനവ ശേഷി യിൽ പ്രധാനമായും എഞ്ചിനീയറിംഗ് നഴ്സിംഗ് ഹോസ്പിറ്റാലിറ്റി എന്നിക്കാണ് മുൻ‌തൂക്കം. ഈ ലേഖകന് ഇതിൽ എൻജിനിയറിങ്നെ ക്കുറിച്ചുമാത്രമേ അഭിപ്രായം പറയാനുള്ള പ്രാപ്തിയുള്ളു.. അതിനാൽ ഈകുറിപ്പു എഞ്ചിനീയറിംഗ് വിദ്യഭ്യാസത്തെക്കുറിച്ചു മാത്രമാണ്. കേരളത്തിൽ 152 എൻജിനിയറിങ് കോളേജുകാലും പരശതം പോളിടെക്‌നിക്കുകളും ഐടി ഐ കളുമുണ്ട് എഞ്ചിനീയറിംഗ് കോളേ...

തപാൽ വഴി നീന്തൽ പഠിക്കുന്നതാണല്ലോ ഫാഷൻ.

തപാൽ വഴി നീന്തൽ പഠിക്കുന്നതാണല്ലോ ഫാഷൻ. ഞാൻ തപാൽ വഴി നീന്തൽ പഠിച്ച കഥ പറയാം. 2010ലാണ് ഐ ഐ ടി ബോംബെയിൽ എത്തിപ്പെടുന്നത്. ആദ്യ വർഷം രണ്ടു മാസമേ അവിടെ നിന്നുള്ളു QIP (ഇത് കേന്ദ്ര സർക്കാരിന്റെ കോളേജ് വാധ്യാന്മാരുള്ള ഒരു വയോജന വിദ്യാഭയസ പരിപാടിയാണ് ) ക്കാർക്ക് ബോംബെ ശീലങ്ങൾ പഠിക്കാനുള്ള ഒറിയന്റേഷൻ കാലമാണ് ആ രണ്ട് മാസം . ആകെ ജോളിയടിച്ച് നടന്നു. 2011 ൽ ആണ് ശരിക്ക് Ph Dവർക്ക് തുടങ്ങിയത്.M Tech കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിരുന്നു. ആ പത്തു വർഷവും പുസ്തകം കൈ കൊണ്ടു തൊട്ടിട്ടില്ല എന്ന് പറയാം. PhDതുടങ്ങുമ്പോൾ കുറെ കോഴ്സ് കൾ ചെയ്യണം. അവരവരുടെ റിസർച്ച് ടോപ്പിക്കിനനുസരിച്ച് സൂപർ വൈസർ ഏതൊക്കെ കോഴ്സ് വേണമെന്ന് നിശ്ചയിക്കും. എനിക്ക് കിട്ടിയത് പ്രോബബിലിറ്റി തിയറി, ലീനിയർ ഒൾ ജിബ്രാ, ഇമേജ് പ്രോസസിംഗ്, മെഷിേൻലേർണിഗ് എന്നിവ. ഒരാഴ്ചകൊണ്ട് ഒരു കാര്യം മനസ്സിലായി കോഴ്സ് 8 നിലയിൽ പൊട്ടും. കുട്ടാനും കുറക്കാനുമല്ലാതെ കണക്ക് സാറൻ മാർ പഠിപ്പിച്ചതൊന്നും ഓർമ്മയില്ല. ഒന്നാമത്തെ സീരിസ് മനോഹരമായി തോറ്റു.മാർക്കൊക്കെ സിംഗിൾ ഡിജിറ്റ്. അങ്ങനെ വിഷണ്ണനായിരിക്കുമ്പോഴാണ് ഖാൻ അക്കാദമി കണ്ണിൽപ്പെട്ടത്. സായ് ഖാൻ എന്ന...

പ്രൊഫസർ വാൾട്ടർ ലെവിന്റെ ഫിസിക്സ് ലക്ചറുകൾ.

ഫിസിക്സ് എൻജിനിയറിംഗ് മറ്റനുബന്ധ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ കണ്ടിരിക്കേണ്ട ഒന്നാണ് പ്രൊഫസർ വാൾട്ടർ ലെവിന്റെ ഫിസിക്സ് ലക്ചറുകൾ. ഈ ലക്ചറുകൾ എം ഐ ടി യു ടെ O C W പ്രോഗ്രാമിലെ ഏറ്റവും പോപ്പുലറായ കോഴ്സുകളിലൊന്നായിരുന്നു എന്നാൽ പ്രൊഫസർ ലെവിൻ നേരിട്ട ചില ആരോപണങ്ങളെത്തുടർന്ന് ocw ഇത് അവരുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തു. ക്രിയേറ്റിവ് കോമൺസ് ലൈസൻസുള്ള ഈ ലക്‌ചറുകൾ എല്ലാം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്‌. YouTube ൽ physics 8.01 എന്ന് സെർച്ച് ചെയ്താൽ ഇത് കിട്ടും. OCWവിൽ വിഡിയോ ലക്ചറുകൾക്ക് പുറമെ അനുബന്ധ പഠനസാമഗ്രികളും ലഭ്യമായിരുന്നു. അതൊന്നും ഇപ്പോൾ എവിടെയും കാണുന്നില്ല. https://en.m.wikipedia.org/wiki/Walter_Lewin ഇദ്ദേഹത്തിന്റെFor the love of physics എന്ന ബെസ്റ്റ് സെല്ലർ ആ മസോണിലുണ്ട്. ക്ലാസ് മുറിയെ പരിക്ഷണശാലയാക്കിക്കൊണ്ട് പ്രൊ. ലെവിൻ നടത്തുന്ന ക്ലാസുകൾ ഏതൊരു ശാസ്ത്ര വിദ്യർത്ഥിയേയും ആകർഷിക്കും. ഇതാ ചില സാമ്പിൾ ക്ലാസ് റൂം പരീക്ഷണങ്ങൾ. ഫിസിക്സിനെ വിശ്വസിക്കാമോ എന്ന പാഠം കണ്ടു നോക്കു. https://youtu.be/xXXF2C-vrQE ന്യട്ടന്റെ ചലന നിയമങ്ങൾ എങ്ങിനെയാണ് പഠിപ്പിക്കേണ്ടതെന്ന് കാണ...

കേരളത്തിൽ ഒരു ''പ്രമുഖ " ഓൺലൈൻ പത്രം എങ്ങിനെ നടത്താം?

കേരളത്തിൽ ഒരു ''പ്രമുഖ " ഓൺലൈൻ പത്രം എങ്ങിനെ നടത്താം? ആദ്യമായി വലിയ ഒരു മിക്സി വാങ്ങുക. കട് ആന്റ് പേസ്റ്റ് അറിയാവുന്ന രണ്ട് ആളെ മിക്സിയുടെ ഓപറേറ്റർ ആയി നിയമിക്കുക എവിടുന്നേലും കട്ടു (I mean cut) കൊണ്ടുവരുന്ന വാർത്ത എരുവ്, പുളി,ബലാൽസംഗം, അവിഹിതം, ബ്ലർ ആക്കിയ രണ്ട് പടം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചാൽ ഒന്നാം ദിവസത്തെ വാർത്തയാകും. രണ്ടാം ദിവസം തലേ ദിവസത്തെ വാർത്തയുടെ മൂന്ന് പാരഗ്രാഫ് കർത്തിരി പ്രയോഗത്തിലാക്കിയത് ഒരു കപ്പ്‌, വാർത്തയിൽ പറഞ്ഞിരിക്കുന്നയാളുടെ പ്രതികരണം ഒരു ടി സ്പൂൺ മുഖ്യമന്ത്രിയുടെ ആപ്പിസിന്റെ അനങ്ങാപ്പാറനയം ആവശ്യത്തിന് രണ്ടു പടം എന്നിവ കൂടുതൽ മസാല ചേർത്ത് മിക്സ് ചെയ്യുക. എക് സ്ക്ലൂസിവ് റെഡി. ഈ പ്രോസസ് ഒരാഴ്ച അല്ലെങ്കിൽ അടുത്ത സദാചാര / ബലാൽസംഗ / കൊലപാതക സംഭവം വരെ തുടരുക. ഒൺലൈൻ പത്രം റെഡി. ps: ഓൺലൈൻ പത്രം എഡിറ്ററെ നിയമിക്കുന്നെന്ന് പ്രമുഖ ഓൺലൈൻ പത്രത്തിൽ വാർത്ത . വാർത്തക്കടിയിലെ വായനക്കാരന്റെ കമന്റ് "എന്ത് കോഴിക്ക് മുല വന്നെന്നോ? "

വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ

വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ മലയാള വിവർത്തനം നാലപ്പാട്ട് നാരായണ മേനോൻ 1925 ലാണ് നടത്തിയത്. മലയാളിയുടെ വായനയെയും ഗദ്യശൈലിയേയും സ്വാധിനിച്ചിട്ടുണ്ട്. (അവലംബം വിക്കി പിഡിയ) തുടർന്ന് മറ്റു പല സംഗ്രഹങ്ങളുംവന്നിട്ടുണ്ട്. പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ഞാൻ നാലപ്പാടന്റെ വിവർത്തനം വായിക്കുന്നത്. ആയിരത്തോളം പേജ് രണ്ട് വോള്യം. വായിക്കാൻ ഒരു മാസമെടുത്തു എന്നാണ് ഒർമ്മ. പിന്നീട് ഇംഗ്ലിഷ് പരിഭാഷ രണ്ടുവട്ടം വായിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ സംഗ്രഹം പലരും പുറത്തിറക്കിയിട്ടുണ്ട്. മിക്കതും കയ്യിലുണ്ടായിരുന്നു, അവസാനം ഫ്രെഞ്ചിലുള്ള ഒരു വളരെ ചെറിയ സംഗ്രഹിത പതിപ്പ് പഠിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഫ്രെഞ്ചു പഠിക്കാൻ തുടങ്ങിയതുന്നെ ഇതിന്റെ ഒറിജിനൽ എന്നെങ്കിലും വായിക്കണമെന്ന ഉദ്ദേശത്തോടെയാണ്. അതു ട നൊന്നും നടക്കുമെന്ന് തോന്നുന്നില്ല. ഇന്നിതെഴുതാൻ കാരണം കീർത്തിക്ക് സ്കൂളിൽ നിന്ന് സമ്മാനമായി കിട്ടിയ N കൃഷ്ണപിള്ള യുടെ ഇരുളും വെളിച്ചവും എന്ന സംഗ്രഹം വായിക്കാനിടവന്നതുകൊണ്ടാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകം കുട്ടികൾക്ക് സമ്മാനമായി കൊടുക്കാനുത്തമമാണ്. http://ml.sayahna.org...

സോഫ് റ്റ് വെയർ ഡിഫൈൻഡ് റേഡിയോ

ഇലക്ട്രോണിക്സ്, കമ്പ്യട്ടർ, കമ്മ്യൂണിക്കേഷൻ എന്നിയയിൽ താൽപര്യമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹോബി പ്രോജക്ട് പരിചയപ്പെടുത്താം. സംഗതി സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോ ആണ്. സാധാരണ നാം കാണുന്ന റേഡിയോ ഒക്കെത്തന്നെ അനലോഗ് റിസപ്ഷനാണ് നടത്തുന്നത്. റേഡിയോ തരംഗങ്ങളെ സ്വീകരിച്ച് അതിൽ നിന്ന് ശബ്ദതരംഗങ്ങളെ വേർതിരിച്ച് നമ്മെ കേൾപ്പിക്കകയാണ് ഇവയുടെ ജോലി. നാം നിത്യേന കാണുന്ന റേഡിയോയിൽ അനലോഗ് സിഗ്നൽ പ്രോസസിംഗ് ആണ് ഉപയോഗിക്കുന്നത്. ഈ രീതിയിൽ നമുക്ക് ആവശ്യമായ സിഗ്നലിനെ അനാവശ്യ നോയിസിൽ നിന്ന് വേർതിരിക്കുന്നതിനുള്ള കഴിവ് പരിമിതമാണ്‌. ഇതു കൊണ്ടാണ് ഇടിമിന്നൽ വരുമ്പോഴും സ്വിച്ചിടുമ്പോഴും റേഡിയോയിൽ പറ പറ ശബ്ദം കേൾക്കുന്നത്. സോഫ് റ്റ് വെയർ ഡിഫൈൻഡ് റേഡിയോ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ സ്വീകരിച്ച് അന ലോഗ് ഡിജിറ്റൽ കൺവെർഷൻ നടത്തി സിഗ്നലിനെ ഡിജിറ്റൽ രൂപത്തിലാക്കും. തുടർന്ന് നമുക്കാവശ്യ മായ ഇൻഫോർമേഷൻ വേർതിരിക്കുക, അതിന്റെ രൂപവും ഭാവവും മാറ്റുക തടങ്ങിയ ജോലികൾ കമ്പ്യൂട്ടിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് നടത്തും. അന ലോഗ് സംവിധാനത്തെക്കാൾ വളരെ കാര്യക്ഷമമായി സിഗ്നൽ പ്രോസസിംഗ് നടത്താനാകും എന്നതാണ് ഇവയുടെ മെച്ചം....

ആറ്റുകാൽ പൊങ്കാലയെയും

ആറ്റുകാൽ പൊങ്കാലയെയും അതുപോലെയുള്ള മറ്റാ ഘോഷ ങ്ങളെയും എല്ലാവരും എതിർക്കുന്നതെന്തിനാണ്. ഞാനും ഇത് ചെയ്തിരുന്നു. ഇപ്പോൾ അഭിപ്രായം മാറ്റി. (അത് ഇരുമ്പുലക്ക യൊന്നുമല്ലല്ലോ.) എന്റെ അഭിപ്രായത്തിൽ പൊങ്കാല ഗവർമെന്റ് ഏറ്റെടുക്കണം. അടുത്ത വർഷം പൊങ്കാലയുടെ പടം വെച്ച് വേണം ടൂറിസം വകുപ്പ് കലണ്ടർ അടിക്കാൻ .യൂറോപ്പിലും റഷ്യയിലും ഒക്കെ നല്ല പബ്ലിസിറ്റി കൊടുക്കണം. പറ്റിയാൽ ന്യു യോർക്ക് ജംങ്ക്ഷനിലൊക്ക വലിയ ഫ്ലെക്സ് വെക്കണം. അതു കണ്ട് സായിപ്പിന്റെ കണ്ണുതള്ളണം. ആഞ്ചലീന ജോളിയേയും മക്കളേയും കൊണ്ടുവന്ന് സെക്രട്ടറിയേറ്റ് നടയിൽ പൊങ്കാല നടത്തിക്കണം. ലക്ഷക്കണക്കിന് വിദേശികളെക്കൊണ്ട് പൊങ്കാല ഇടീക്കാനുള്ള വഴി നോക്കണം. രാമചന്ദ്രൻ ടെക്സ്റ്റൽസ് ഇഷ്ടികക്കമ്പനി എന്നിവരെ സ്പോൺസർഷിപ്പീന്ന് മാറ്റി അംബാനിയെ വെക്കണം. ലോക ടൂറിസ്റ്റ് സർക്യൂട്ടിലെ ഒരു പ്രധാന അട്രാക്ഷൻ ആകാനുള്ള സകല സാധ്യതയും പൊങ്കാലക്ക് ഉണ്ട്. ഭകതി മൂത്ത എത്ര സായിപ്പൻമ രാ ഇവിടെ വന്ന് വെള്ളം കോരുന്നത്. ഈ അവസരം ബുദ്ധിപൂർവം ഉപയോഗിച്ചാൽ തിരുവനന്തപുരത്തിന് തിരിഞ്ഞ് നോക്കേണ്ടി വരില്ല. നമ്മൾ വിചാരിച്ചാൽ പൊങ്കാല നിർത്താനാവില്ല.പക്ഷെ നമുക്കതിനെ ഒരു ആഗോള ...

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് Totto Chan ന്റെ പോസ്റ്റിൽ ഞാൻ ഇട്ട കമന്റ് ഇവിടെ പോസ്റ്റുന്നു. സോഫ്റ്റ് വെയർ / hard ware എന്നിവ ഓപ്പൺ അല്ലാത്തിടത്തോളം കാലം EVM മാനിപുലേറ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇലക്ഷനിലെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത അനുഭവം വെച്ച് എന്റെ ചില നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു. 1) EVM massive ആയി നിർമിക്കപ്പെടുന്ന ഒരു ഉപകരണമാണ്. 16 സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാവുന്ന ഒരു ജനറൽ പർപ്പസ് മെഷീൻ ആണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. ഒരോമെഷിനും ഏതൊക്കെ മണ്ഡലത്തിലാകും ഉപയോഗിക്കുക എന്നത് ഉൽപാദന സമയത്ത് നിശ്ചയിക്കാനാവില്ല.വ്യാപകമായി മാനി പുലേറ്റ് ചെയ്യണമെങ്കിൽ ചിപ്പ് ലെവലിൽ സോഫ്റ്റ് വെയറിൽ ആകും നടക്കുക. 2 ഇത്തരം മാനിപുലേഷൻ ആക്ടിവേറ്റ് ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള റിമോട്ട് കൺട്രോളോ കി കോംബിനേഷനോ ഉപയോഗിക്കണം. ഇതിന് രണ്ടിനും സാധ്യത വോട്ടെടുപ്പിനും എണ്ണലിനും ഇടയിലാണ്. ഇത് ചെയ്യണമെങ്കിൽത്തന്നെ പലർ ചേർന്നേ ചെയ്യാനാകൂ . ഒരു സംസ്ഥാനത്ത് നൂറു കണക്കിന് കൗണ്ടിങ്ങ് സ്റ്റേഷൻ ഉണ്ടാകും.അവിടെയൊക്കെ പോയി മാനി പുലേഷൻ പുറം ലോകമറിയാതെ ചെയ്യാൻ എളുപ്പമാണോ? ഉപയോഗിക്കുന്ന സമ...

End-to-end_encryption -

മന്ത്രിയെ കുടുക്കി ചാനലിൽ വന്ന ക്ലിപ്പ് നമ്മുടെ സ്വകാരത സംബന്ധിച്ച ചില പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ഇതെന്താണെന്ന് നോക്കാം. മന്ത്രിയുടെ സംഭാഷണം ചോരാൻ മൂന്ന് വഴികളാണുള്ളത്. ഒന്ന് മന്ത്രിയുടെ ഫോണിൽ നിന്ന്. രണ്ട് സ്ത്രീയുടെ ഫോണിൽ നിന്ന്. മൂന്ന് ടെലികോം പ്രൊ വൈഡറിൽ നിന്ന്. മന്ത്രിയുടെ ഫോണിൽ കോൾറിക്കോർഡർ ഉണ്ടാകാൻ സാധ്യത്യയുണ്ട്. ഒരു രാഷ്ട്രീയ പ്രവർത്തകന്‌ കോൾ റിക്കോർഡ് പലപ്പോഴും നിലനിൽപിന്റെ പ്രശ്നമാണ്. താനുൾപ്പെട്ട ഡീലുകൾ, നിയമവിരുദ്ധ ഇടപാടുകൾ ശുപാർശകൾ എന്നിവയിൽ നിന്ന് പിന്നീടുണ്ടായേക്കാവുന്ന ഭവിഷ്യത്തിൽ നിന്ന് സ്വയ രക്ഷ നേടുന്നതിന് പല രാഷ്ട്രീയക്കാരും ബിസിനസു കാരും കോൾ റക്കോർഡ് ചെയ്യാറുണ്ട്. മന്ത്രിയുടെ കയ്യിൽ നിന്ന് ഇത് ചോരാനുള്ള സാധ്യത ഇക്കഥയറിയാവുന്ന ഏതെങ്കിലും വിശ്വസ്തൻ വഴിയാകാം. ഈ വഴി ഇനിയും പലരുടേയും ഫോൺ ചോരാം. അതിനാൽ മന്ത്രിമാരെയൊക്കെ സ്മാർട്ട് ഫോൺ സ്മാർട്ടായി ഉപയോഗിക്കാനും അത്യാവശ്യം സ്വകാര്യ ഡേറ്റ സംരക്ഷിക്കാനും അടിയന്തിരമായി പഠിപ്പിക്കണം. അടുത്തത് സ്ത്രീ മനപ്പൂർവം മന്ത്രിയെ കുടുക്കുന്നതിന് കോൾ റക്കോർഡ് ചെയ്ത താകാം. ഗുഢാലോചന നടത്തി ലേഖകന് ഈ സംഭാഷണം ച...

മലയാളം ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് അച്ചടിച്ചു

മലയാളം ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് അച്ചടിച്ചു എന്ന് ഏതോ മ. ചാനൽ വിളിച്ചു കൂവുന്നുണ്ടല്ലോ. ഈ സന്ദർഭത്തിൽ ഭാഷാ പഠനത്തേക്കുറിച്ച് ചില കാര്യങ്ങൾ കുറിക്കട്ടെ. കേരളത്തിൽ സ്കൂൾ ക്കുട്ടികൾ മൂന്ന് ഭാഷകളാണ് ഇപ്പോൾ പഠിക്കുന്നത്. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിവ. ഒന്നാമതായി ആലോചിക്കേണ്ടത് കുട്ടികൾ മൂന്ന് ഭാഷ പഠിക്കേണ്ടതുണ്ടോ എന്നാണ്. നമ്മുടെ സ്കൂളിൽ നിന്ന് +2 പാസായ ഏതെങ്കിലും കുട്ടി ഹിന്ദി സംസാരിക്കുമോ. ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികൾ അൽപമെങ്കിലും ഹിന്ദി മനസ്സിലാക്കുന്നുണ്ടെങ്കിൽ വല്ല സീരിയലും കണ്ടിട്ടാകും. പിന്നെ എന്തിനാണ് കുട്ടികളെ ഹിന്ദി പഠിപ്പിക്കുന്നത്. കുട്ടികളെ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്ന പരിപാടി നിറുത്താറായി (ഹിന്ദി സാറൻമാർ ദേശിയ വാദികൾ നാടൻ ഗോസായി മാർ എന്നിവർ പൊങ്കാല ഇടുന്നുണ്ടെങ്കിൽ ദയവായി ഹിന്ദിയിൽ മാത്രമിടുക.:D ) ഫ്രെഞ്ച് ജർമ്മൻ തുടങ്ങിയ ഭാഷകൾ ചില സ്കൂളുകളിൽ 11 ാം ക്ലാസിൽ പഠിപ്പിക്കുന്നുണ്ട്. ഹിന്ദിയും അത്രയേ വേണ്ടു. അത്യാവശ്യം അക്ഷരമാലയും അഞ്ചാറ് വാക്കുകളും പഠിക്കട്ടെ. അല്ലാതെ സൂർ ദാസിന്റെ കവിതയും പ്രേം ചന്ദിന്റെ കഥയും പഠിപ്പിച്ച് ആളെ വെറുപ...

മുൻകൂർ ജാമ്യം.

 എസ്രതിയേറ്ററിൽ പോയി കണ്ട ഒരു ഹതഭാഗ്യൻ എഴുതിയതാണ്. എല്ലവരും ടി വി യിൽ കണ്ട സ്ഥിതിക്ക് വീണ്ടും റിലീസാക്കുന്നു. എന്റെ ഡിങ്കോയിസ്റ്റു സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥനയുണ്ട്. ഉടനെ തന്നെ നിങ്ങളുടെ കൈവശമുള്ള വി.ബാലമംഗളത്തിന്റെ കോപ്പികൾ ഒരു വിഞ്ഞപ്പെട്ടിയിലിട്ട് വല്ല കക്കൂസ് ടാങ്കിലോ തട്ടിൻപുറത്തോ മറ്റോ ഒളിപ്പിക്കുക. പെട്ടിയുടെ പുറത്ത് ഡിങ്ക ചിഹ്നങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്. കഴിയുമെങ്കിൽ നഴ്സറി കുട്ടികളുടെ രണ്ട് നോട്ടുബുക്കും ഇട്ടേക്കണം. പട്ടി പൂച്ച ആന എന്നീ മൃഗങ്ങളുടെ ചിത്രങ്ങളുള്ള ബുക്കാണ് വേണ്ടത്. ഭാവിയിലെ മലയാള സിനിമക്ക് വലിയ സംഭാവനയാവും ഇത്. ഡിങ്കോയിസ്റ്റുകൾക്ക് കേരളത്തിൽ അധിക കാലം തമസിക്കാനാവുമെന്ന് ഞാൻ കരുതുന്നില്ല. അല്ലെങ്കിൽത്തന്നെ ഡിങ്കന്റെ കാഹളം കേൾക്കുമ്പോൾ പങ്കിലക്കാട്ടിലേക്ക് പാലായനം ചെയ്യേണ്ടതുണ്ടല്ലോ. ഇനി ഒരു നൂറ് നൂറ്റമ്പത് വർഷം കഴിഞ്ഞുള്ള സിനാറിയോ നോക്കാം. സംവിധായകനാകാൻ നടക്കുന്ന 54 സപ്ലിയുള്ള ഒരു ബിടെക് പയ്യൻ അവിചാരിതമായി കക്കൂസ് ടാങ്ക് തുറക്കുന്നു. ബാലമംഗളവും നേഴ്സറി ബുക്കും കാണുന്നു. ബുക്ക് വായിക്കുമ്പോൾത്തന്നെ പയ്യന് ഇത് പുരാതന ഡിങ്കോയിസ്റ്റ് തന്റെ...

ഒരു കുരിശു കൃഷിക്കഥ

. തൊടുപുഴ നിന്ന് ഇടുക്കിക്ക്പോകുന്ന വഴിയിലുള്ള ഒരു സ്ഥലമാണ് തുമ്പച്ചി. ഇവിടെ രണ്ട് വലിയ പാറകളുണ്ട്. ഈ പറപ്പുറത്ത് നിന്ന് നോക്കിയാൽ തൊടുപുഴയാറിന്റെ കരയിലുള്ള ഒട്ടുമിക്ക സ്ഥലങ്ങളു കാണാം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി ഇവിടെ പോകുന്നത്,എന്റെ അമ്മാവൻ ശ്രി ജോസഫ് നരിമറ്റത്തിന്റെ കൂടെ. അക്കാലത്ത് തുമ്പച്ചിപ്പാറയുടെ അടുത്തൊ ന്നും ന്ആൾത്താമസമില്ല. പ്രധാന കാരണം ഇതിനടുത്തൊന്നും ജല സാന്നിധ്യമില്ല എന്നതാണ്. പിന്നിട് മൂലമറ്റം കോളേജിൽ പ്രി ഡിഗ്രി പഠിക്കുമ്പോൾ ഒന്നോ രണ്ടോ തവണ ഈ സ്ഥലത്ത് പോയിട്ടുണ്ട്. അപ്പോഴും ഇവിടം ആർക്കും വേണ്ടാത്ത വിജന സ്ഥലം തന്നെ. 1992 ൽ ഞാനും ജയചന്ദ്രനും ശ്രീധറും മറ്റു ചില കൂട്ടുകാരും നടത്തിയ ഒരു ഉരുചുറ്റലിനിടെ കറങ്ങിത്തിരിഞ്ഞ് വീണ്ടും തുമ്പച്ചിയിൽ എത്തി. അന്ന് ഇടുക്കി റോഡിലെ ഏഴാമത്തെ വളവിൽ നിന്ന് കുത്തനെ കയറിതുമ്പച്ചിപ്പാറയിലെത്തിയത് ഒർമ്മയുണ്ട്. ആ പാറപ്പുറത്ത് ആ സമയമായപ്പോഴേക്കും ചെറിയ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടിരുന്നു.പക്ഷെ സ്ഥലം വിജനമായിരുന്നു. പിന്നിട് ഞാൻ തുമ്പച്ചിയിൽ പോകുന്നത് 2010ലാണ്. ഈ സമയത്ത് ആ ചെറിയ കുരിശ് മുളച്ച് പൊന്തി ഒരു കുരിശു തോട്ടമ...

ഹോബി പ്രോജക്ടുകളേക്കുറിച്ച്

Ranjith Antony ഇന്നിട്ട പോസ്റ്റിൽ വേറിട്ടു നിൽക്കുന്ന ഒരു റെസ്യമെ എഴുതേണ്ടതെങ്ങിനെ എന്ന് വിശദമായി എഴുതിയിട്ടുണ്ട്. റസ്യമെയിൽ സ്വന്തമായി ചെയ്ത ഹോബി പ്രോജക്ടുകളേക്കുറിച്ച് എഴുതാൻ അദ്ദേഹം അവശ്യപ്പെടുന്നുണ്ട്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്. പക്ഷെ പലർക്കും എവിടെ തുടങ്ങണം എന്ത് ചെയ്യാൻ പറ്റും എന്തൊക്കെ ടൂൾ സ് വേണം എന്നതിനേക്കുറിച്ചൊന്നും ഒരു ധാരണയുമുണ്ടാവില്ല. എഞ്ചിനിയറിംഗ് കോളേജിൽ പഠിച്ചാൽ മിക്കവാറും ഉള്ള ധാരണ കൂടി ഇല്ലാതാകും.പരീക്ഷ പാസാകാം പക്ഷെ പണി പഠിക്കില്ല. ഇലക്' ട്രോണിക്സ് ഹോബി പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള ചില ടിപ്പുകൾ തരാം. ആദ്യമായി ഇലക്ട്രോണിക് കമ്പോണന്റുകളേയും അനുബന്ധ ഉപകരണങ്ങളേയും പരിചയപ്പെടണം. ഇതിന് ഞാൻ റെക്കമെന്റ് ചെയ്യുന്നത് MAKE മാഗസിന്റെ ഇലക്ട്രോണിക്സ് എന്ന പുസ്തകമാണ്.ഇതിന്റെ സബ് ഹെഡിംഗ്‌ ലേ ർ ണിംഗ്‌ ബൈ ഡിസ്കവറി എന്നാണ്. ഓരോ ചാപ്റ്ററിലും സാധനങ്ങൾ കണ്ടു പിടിച്ചു വരെക്കുറിച്ചൊക്കെ രസകരമായി എഴുതിയിട്ടുണ്ട്. നോവൽ പോലെ വായിക്കാം.(ലിങ്കും സാമ്പിൾ ചാപ്റ്ററും താഴെ. ചിന്തിക്കുന്നവർക്ക് ടോറന്റു തപ്പാം). തുടക്കക്കാർക്കു വേണ്ട...

പൈ3

വെക്കേഷന് സ്കൂളിലെ ക്ലാസ് ഗവർമെന്റ് നിരോധിച്ചിരിക്കുകയാണല്ലോ. ഈ സമയത്ത് കുട്ടികളെക്കൊണ്ട് ചെയ്യിക്കാവുന്ന ഒരു ചെറിയ പ്രോജക്ടിനേ ക്കുറിച്ച് പറയാം. മുതിർന്നവർക്കും പരീക്ഷിക്കാം റാസ് പ്ബെറി പൈ എന്ന കുഞ്ഞൻ കസ്റ്റട്ടറിനേക്കുറിച്ച് കേട്ടിട്ടുണ്ടോ. ബ്രിട്ടണിലെ കുട്ടികളെ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എബൻ അപ്ടൺ എന്നയാൾ തുടങ്ങിയ പ്രോജക്ട് ആണ് റാബ് പ്ബെറി പൈ. 2012ലാണ് പൈയുടെ ആദ്യ മോഡൽ ഇറങ്ങിയത്. തുടർന്ന് പൈ2 പൈ3 എന്നീ മോഡലുകളും വന്നു. ഹോബിയിസ്റ്റുകളും റോബോട്ടിക് കമ്മ്യൂണിറ്റിയും മറ്റും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോെടെ ലോകത്തെ പ്രധാന കമ്പ്യൂട്ടിങ്ങ് പ്രോജക്ടുകളിലൊന്നായി റാസ് പ്ബെറി പൈ മാറി. കട്ടികളെ കമ്പ്യൂട്ടിംഗ് അനുബന്ധ വിഷയങ്ങളും പഠിപ്പിക്കാൻ ഇതിലും നല്ല പ്ലാറ്റ്ഫോം വേറെയില്ല. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനായിട്ടാണ് പൈ ഡിസൈൻ ചെയ്തിട്ടുള്ളത്. വിൻഡോസ് 10 ന്റെ I0T വെർഷനും ഇതിലോടും . പൈയുടെ ആദ്യ മോഡൽ മുതൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇന്ത്യയിൽ കിട്ടണമെങ്കിൽ വലിയ വില കൊടുക്കണമായിരുന്നു.എന്നാൽ ഇപ്പോൾ വളരെ കുറഞ്ഞ ...

.മന്ത്രിക്ക് എഴുതാൻ അറിയില്ലെന്ന്

പ്രശസ്ത ബ്രിട്ടിഷ് എഴുത്തുകാരനായ W Somerset Maugham ന്റെ The verger എന്നൊരു കഥയുണ്ട്. ആൽബർട്ട് ഫൊർമാൻ പതിനാറ് വർഷമായി സെന്റ് പീറ്ററിന്റെ പള്ളിയിലെ കപ്യാരാണ്. ഈയടുത്ത് സ്ഥലം മാറി വന്ന വികാരിയച്ചൻ ഫൊർമാന് എഴുത്തു വായനയും അറിയില്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് കക്ഷിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷണ്ണനായി വീട്ടിലേക്ക് നടന്ന ഫൊർമാന് പുകവലിക്കണമെന്ന് തോന്നി. തെരുവു മുഴുവൻ നടന്നെങ്കിലും എവിടെയും പുകയില വിൽക്കുന്ന കട കണ്ടെത്താനായില്ല. എങ്കിൽ ഇവിടെയൊരു പുകയില വ്യാപാരം തുടങ്ങിയാലോ എന്നായി ഫൊർമാന്റെ ചിന്ത. കപ്യാരിൽ നിന്ന് പുകയില വ്യപാരത്തിലേക്കുള്ള ചുവടുമാറ്റം വലിയ ഒരു ആത്മീയാധപതനമായി തുടക്കത്തിൽ തോന്നിയെങ്കിലും കാലക്രമേണ ഇദ്ദേഹം വലിയ ഒരു വ്യാപാരിയും ധനികനുമായി മാറി. അങ്ങനെയിരിക്കെ ബാങ്ക് മാനേജർ ഫൊർമാനോട് ഓഹരി വിപണിയിലെ പുതിയ നിക്ഷേപ സാധ്യതകളേക്കുറിച്ചു പറഞ്ഞു. സംഗതി കൊള്ളാമെന്ന് ഫൊർമാനം തോന്നി.ബാങ്ക് മാനേജർ നിക്ഷേപം സംബസിച്ച കടലാസുകൾ കൊടുത്തിട്ട് എല്ലാം വായിച്ച് മനസിലാക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ തനിക്ക് വായിക്കാൻ അറിയില്ലെന്ന കാര്യം ഫൊർ മാന് പറയേ...

സൈബർ സെക്യൂരിട്ടി

ഇനി ഒരാഴ്ച ഐ ഐ ടി ബോംബെയിൽ. /* തള്ള് തുടങ്ങുന്നു എയർപോർട്ടിൽ സമയം കളയണ്ടെ.*/ കമ്പ്യട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻഫൊർമേഷൻ സെക്യൂരിറ്റി റിസർച്ച് സെന്ററിന്റെ ഒരാഴ്ചത്തെ സൈബർ സെക്യൂരിട്ടി കോഴ്സിന് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ്‌ ന്യൂസ് ഐ ഐ ടി ക്കാർ കാണുന്നുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ഡിങ്കൻ ഇടപെട്ടു കാണും. നാട്ടുകാർക്ക് ഒരു വിലയില്ലെങ്കിലും പുറത്തൊക്കെ നമുക്ക് നല്ല മാർക്കറ്റാ. / * തള്ള് തീർന്നു.ഇനി കാര്യത്തിലേക്ക് * / ഈ കോഴ്സിന് പ്രി റി ക്വിസിറ്റായി കുറെയധികം കാര്യങ്ങൾ പറയുന്നുണ്ട്‌. സൈബർ സെക്യൂരിട്ടി വിഷയത്തിൽ താൽപര്യമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, കണ്ടിരിക്കേണ്ട വെബ്‌സൈറ്റുകൾ എന്നിവ സമാഹരിച്ച് ഒരു ലിസ്റ്റായി isrdc അയച്ചു തന്നിട്ടുണ്ട്. താൽപര്യമുള്ളവർക്ക് ഈ ലിങ്കുകളിൽ നോക്കാം. http://isrdc.iitb.ac.in/cybersec/exercise-1.txt http://isrdc.iitb.ac.in/cybersec/exercise-2.txt ഈ ലിസ്റ്റ് പരിശോധിച്ചാൽ സൈബർ സെക്യരിട്ടി വിഷയത്തിൽ ഒരു തുടക്കക്കാരൻ നേരിടേണ്ടി വരുന്ന learning curve കുറച്ച്steep ആണെന്ന് കാണാം. അതു കൊണ്ടു തന്നെ ...

റബർ ബോർഡ് പൂട്ടാൻ പോകുന്നു

റബർ ബോർഡ് പൂട്ടാൻ പോകുന്നു എന്ന് കേൾക്കുന്നു. നന്നായി. ഞാൻ ആദ്യമായി റബർ ബോർഡ് എന്ന് കേൾക്കുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അക്കാലത്താണ് എന്റെ അച്ഛന് പൈതൃകമായി ലഭിച്ച പുരയിടത്തിൽ റബർ കൃഷി ചെയ്യാൻ മൂപ്പർ തീരുമാനിച്ചത്. റബർ ബോർഡിൽ നിന്ന് മുവായിരം രൂപ സബ്സിഡി കിട്ടും. അതു വാങ്ങി പുട്ടടിക്കാം എന്നതായിരുന്നു ഓഫർ.പറമ്പിൽ നിറയെ മരങ്ങൾ ഉണ്ട്. മാവ് പ്ലാവ് ആഞ്ഞിലി മരുത് ,പയ്യാനി, പഞ്ഞി ,ഈന്ത് ഒക്കെ നിരന്ന് നിൽക്കുന്നത് നല്ല ഓർമ്മയുണ്ട്. പ്ലാവിനൊക്കെ പേരു പോലും ഉണ്ടായിരുന്നു. പൊട്ടൻ വെരിക്ക, കുഞ്ഞിക്കൂഴഎന്നിങ്ങനെ. അപ്പൻ അതുവരെ ഒരു ബുദ്ധിജീവിയായിരുന്നതിനാൽ പറമ്പിൽ പാണൽ കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ കുറ്റിച്ചെടികളും സുലഭം.റബർ ആപ്പിസർ വന്ന് എല്ലാം വെട്ടണം സബ്സിഡി വേണേൽ ആകെ ഒരു എക്കറിന് അഞ്ചു മരമേ പറ്റു എന്ന് അരുളിച്ചെയ്തു. നൂറ് രൂപായും പറ്റി. ഈ പുംഗവൻമാരാണ് പാലാ കാഞ്ഞിരപ്പള്ളി റബർ ബെൽറ്റിനെ ഇപ്പോഴത്തെ പരുവമാക്കിയത്. ലവൻമാരെ ഒരു മൂലക്ക് ഇരുത്താൻ തീരുമാനിച്ച മോദിക്ക് അഭിവാദ്യങ്ങൾ (കാരണം വേറേയാണെന്നറിയാം.എങ്കിലും അന്യം നിന്ന് പോയ ചെടികളുടെയും കിളികളുടെയും തോടുകളുടേയും പേരിൽ നൂറ് ചുവപ്...

career guidance

ദാസപ്പൻ ചേട്ടനെ കുറെക്കാലം കൂടിയിട്ടാണ് കാണുന്നത്. ആൾ പഴയ പട്ടാളക്കാരനാണ്. ഇപ്പേൾ തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ സെക്യരിട്ടിയാണ്. പരിചയം പുതിക്കിക്കഴിഞ്ഞ് ദാസപ്പൻചേട്ടൻ പതിയെ ഒരു കാര്യം അവതരിപ്പിച്ചു. "സാറെ മകൾ കമ്പ്യുട്ടറിൽ ബിടെക് കഴിഞ്ഞു.ഇപ്പോ ബാങ്ക് കോച്ചിംഗിന് പോകാവാ. സാറിന്റെ കോളേജിൽ ഗസ്റ്റ് ആയിട്ടെടുക്കുമോ." "ചേട്ടാ. ഗസ്റ്റ് ഫാക്കൾടിക്ക് ഇപ്പോ എംടെക് വേണം, മോൾ എവിടെയാ പഠിച്ചത്." '' ---- കോളേജിലാ. ചേർന്നപ്പം ഫുൾ പ്ലേസ്മെന്റാണെന്നാ അച്ചൻ പറഞ്ഞത് കാശ് കുറച്ചായി. ലോണുണ്ട് പെൻഷനിന്ന് കുറച്ച് അടച്ചു. ഇപ്പൊം കമ്പ്യട്ടറൊന്നും ആർക്കും വേണ്ടാത്രെ. ബാങ്കും പിഎസ്സിയുമാ എല്ലാരും നോക്കുന്നത് " ഇതിന് ഒരു മറുവശം കൂടിയുണ്ട്. ആനന്ദ് എന്ന ഒരു പൂർവ്വ വിദ്യാർത്ഥിയുണ്ട്. ചെറിയ ഒരു കമ്പനിയുടെ ഉടമയാണ്.പലപ്പോഴും കുട്ടികളെ ആനന്ദിന്റെ കമ്പനിയിലേക്ക് റഫർ ചെയ്യാറുണ്ട്. അയാൾക്ക് വേണ്ടത്, സ്വന്തമായി കാര്യങ്ങൾ ചെയ്യാനറിയാവുന്ന, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളെയണ്. പ്രോഗ്രാമിംഗ് അറിയണം. അത്യാവശ്യം വന്നാൽ ബൈക്കെടുത്ത് ക്ലയന്റ് സൈറ്റിൽ പോകണം. ആനന്...

എൻജിനിയറിംഗിന് ചേരണോ?

 ഇത് ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്. ഉത്തരം വേണ്ടാ എന്നു പറഞ്ഞാൽ സ്വന്തം കഞ്ഞിയിൽ പാറ്റയടുന്നതു പോലെയാണ്. വേണം എന്നു പറയാൻ തുടങ്ങുമ്പോൾ ദാസപ്പൻ ചേട്ടനെ ഒർമ്മ വരും. എങ്കിലും ചിലത് കുറിക്കാം. ( വാര്യരാണ് ഗുരു) കണക്ക് ഫിസിക്സ് കെമിസ്ട്രി എന്നീ വിഷയങ്ങളെടുത്ത് പന്ത്രണ്ടാം ക്ലാസ് പാസായവരെയാണ് എൻജിനിയറിംഗ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ മിനിമം മാർക്ക് വേണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ മിനിമം ഉള്ളവർക്ക് വർഷാവർഷം നടത്തുന്ന എൻട്രൻസ് പരീക്ഷ എഴുതാം. ഇതിൽ കിട്ടുന്ന റാങ്കനുസരിച്ചാണ് പ്രവേശനം.‌ കേരളത്തിലെ എല്ലാ കോളേജുകളിലും ഒരേ പഠനരീതിയാണ് നിലവിലുള്ളത്. ഇന്ത്യയിലെഎൻജിനിയറിംഗ് പഠനരീതി 1960 കളിലേതാണെന്ന് പറയാം. അക്കാലത്ത് ഇന്ത്യയിൽ വലിയ ഡാമുകൾ പാലങ്ങൾ ഫാക്ടറികൾ എന്നിവ നിർമ്മിച്ചു. ഈ പ്രവർത്തനങ്ങൾക്ക് വേണ്ട എന്ട്രി ലെവൽ എക്സിക്യട്ടവുകളെ വാർത്തെടുക്കാനുള്ള പഠനരീതി എൻജിനിയറിംഗ് കോളേജുകളിൽ ആവിഷകരിച്ചു. അതു തന്നെ ഇപ്പോഴും തുടരുന്നു. പ0ന കാലാവധി 4 വർഷമാണ്. 6 മാസം വീതമുള്ള 8 സെമസ്റ്ററായി ഇതിനെതിരിച്ചിരിക്കുന്നു. ഓരോ സെമസ്റ്ററിലും പരീക്ഷയുണ്ട്. നാലു വർഷത്തെ പഠനത്തിൽ ഒന്...

എന്‍ജിനിയറിംഗിന്ഏതു ബ്രാഞ്ചെടുക്കണം?

 എല്ലാ വര്‍ഷവും ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ഒരു സാമ്പിൾ സംഭാഷണം ഇങ്ങനെയാണ്. രക്ഷകർത്താവ് " ഈ വര്‍ഷം എല്ലാവരും കമ്പ്യൂട്ടറാണല്ലോ എടുക്കുന്നത്? സിവിലാണോ കമ്പ്യൂട്ടറാണോ നല്ലത്? " ലെ ഞാൻ " എനിക്കു ജോത്സ്യം വശമില്ല. നിങ്ങള്‍ ആറ്റുകാല്‍ രാധാകൃഷ്ണനോടോ മറ്റോ ചോദിക്കുന്നതാകും നല്ലത്. " "ങെ" " ഈ വര്‍ഷം എന്‍ജിനിയറിംഗിന് ചേരുന്ന ഒരു കുട്ടി 2021 ലാകും പഠനം കഴിഞ്ഞ് പുറത്തിറങ്ങുക. ആ സമയത്തെ ലോകക്രമമെന്താണെന്നോ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഇമ്മിഗ്രേഷന്‍ പോളിസി എന്താണെന്നോ ഗണിച്ച് പറയാന്‍ എനിക്കാവില്ല. അതു കൊണ്ട് നിങ്ങൾ ഒരു റിസ്ക് എടുക്കണ്ട. ജോൽസ്യനാണ് ബെസ്റ്റ് " കാര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ താല്‍പര്യമുള്ള വര്‍ക്കായി കുറെക്കൂടെ വിശദമായ മറുപടി പലപ്പോഴും പറയാറുണ്ട്. കേള്‍ക്കുന്നവര്‍ ചുരുക്കമാണെങ്കിലും. ഈ ചോദ്യം ഉന്നയിക്കുന്നവരോട് ഞാനിങ്ങനെ ഒരു മറുചോദ്യമാണ് ആദ്യം ഉന്നയിക്കുക. (സംഗതി അല്‍പം പൊങ്ങച്ചമാണ്.) ഞാന്‍ Btech ന് ഇലക്ട്രോണിക്സാണ് പഠിച്ചത്. MTechന് കമ്പ്യൂട്ടര്‍ സയന്‍സും. എന്റെ PhD ബ...

ഏത് കോളേജിലാണ് ചേരേണ്ടത്?

 അടുത്ത ഒന്നു രണ്ടാഴ്ചക്കുള്ളിൽ എൻട്രൻസ് പരീക്ഷയുടെ ഫലം വരും. കേരളത്തിൽ 160 എൻജിനിയറിംഗ് കോളേജുകളുണ്ട്. അവയിൽ മിക്കതും ആളെ പിടിക്കാൻ വലയുമായി ഇറങ്ങിക്കഴിഞ്ഞു. ചില പരസ്യങ്ങളൊക്കെ കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടലിലാണോ ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് തോന്നും. പലയിടത്തും ചേർന്നാൽ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയതുപോലെയാകും ഫലം. കേരളത്തലെ ഒരു കോളേജും ലോകനിലവാരത്തിലുള്ളതല്ല. എല്ലാവർക്കും വിദേശത്തോക്കെ പോകാനാവില്ലല്ലോ. അതിനാൽ ഉള്ളതിൽ നിന്ന് നിങ്ങൾ ശ്രദ്ധാപൂർവ്വം കോളേജ് തിരഞ്ഞെടുക്കണം. ഓരോ കോളേജും ഓരോecosystem ആണെന്നന്ന് പറയാം. ചിലത് നമ്മുടെ യക്ഷിക്കാവുകളെപ്പോലെ ജൈവവൈവിധ്യമുള്ളത് ,മറ്റു ചിലത് അത്യ ൽപാദന ശേഷിയുള്ള റബർ എസ്റ്റേറ്റുപോലെയും. എവിടെ ചേർന്നാലും നിങ്ങൾക്ക് ഡിഗ്രി കാട്ടാൻ സാധ്യതയുണ്ട്.കാവി ലൊക്ക നല്ല വിഷമുള്ള മൂർഖൻ പാമ്പുകളൊക്കെ കാണും. സൂക്ഷിച്ച് നടന്നാൽ ജീവിതത്തിന്റെ ഗതി തന്നെ മാറ്റാം. റബർത്തോട്ടത്തിൽ കളനാശിനി തളിച്ച് എല്ലാത്തിനേയും ഒതുക്കി വെച്ചിട്ടുണ്ടാകും. ഇവിടെ കയറിയിറങ്ങിയാൽ പ്രത്യേകിച്ച് മണവും ഗുണവുമൊന്നും കാണില്ല. എവിടെ ചേരണമെന്ന് നിങ്ങൾക്ക് തീരുമാനിക...

ഗുമസ്തനമ്മാവന്റെ നട

Image
തിരുവനന്തപുരത്ത് ഓരോ കാര്യസാധ്യത്തിനായി വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട പുണ്യസ്ഥലമാണ് ഗുമസ്തനമ്മാവന്റെ നട . സന്ദർശിച്ചാൽ മാത്രം പോര അമ്മാവന്റെ ഇഷ്ടനൈവേദ്യമായ ഒ സി ആർ (പൈൻറ്) നിർബന്ധമായും സമർപ്പിക്കണം ഫലം ഉറപ്പ്. ഇനി ഇതിന്റെ പിന്നിലുള്ള ഐതിഹ്യം പറഞ്ഞു തരാം . കൊല്ലവർഷം 1124 നും 1174 നും ഇടയിൽ കോട്ടയം കോത്താഴം സ്വദേശിയായ ഒരു മഹാൻ തിരുവനന്തപുരത്ത് ജീവിച്ചിരുന്നു . (നായരാണെന്നും പള്ളിന്ന് പുറത്താക്കിയ നസ്രാണിയാണെന്നും രണ്ടഭിപ്രായമുണ്ട്) ഇദ്ദേഹത്തെ നാട്ടുകാർ ഗുമസ്തനമ്മാവൻ എന്നായിരുന്നു വിളിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷൻ ആപ്പിസിന്റെ ചുറ്റുവട്ടമായിരുന്നു അമ്മാവന്റെ പ്രവർത്തനമേഖല . കോർപറേഷൻ ആപ്പിസിൽ വരുന്നവർക്ക് ഹർജി എഴുതിക്കൊടുക്കുക, അകത്ത് ഹർജി എഴുതാനാവശ്യമായ സാമഗ്രികൾ സംഘടിപ്പിക്കുക , ദക്ഷിണ കൃത്യമായി എത്തേണ്ട സ്ഥലങ്ങളേക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ ജനസേവന പ്രവർത്തനങ്ങൾ നടത്തിയായിരുന്നു അമ്മാവൻ കാലം കഴിച്ചിരുന്നത്. അമ്മാവന്റെ കയ്യക്ഷരത്തിൽ ഒരു ഹർജി എഴുതപ്പെട്ടാൽ ഹർജിക്കാരൻ വേറൊരു വഴിയും നോക്കേണ്ടതില്ല കാര്യം നടന്നിരിക്കും. ഇതിന് നിരവധ...

ഹോമിയോപ്പതിക് വെള്ളമടി.

അഖിലലോകകുടിയൻമാർക്കു വേണ്ടി ഞാൻ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഇവിടെ കുറിക്കുന്നത്. വിശദമായ ഒരു ജേർണൽ പേപ്പർ പിന്നാലെ വരുന്നുണ്ട്. ഒരു വട്ടം റിവ്യു കഴിഞ്ഞിരിക്കുകയാണ്. വെള്ളമടിയേക്കുറിച്ച് എഴുതിയാൽ ആളുകൾ ബഡായിയാണെന്ന് പറയും. അത് മലയാളികളുടെ ഒരു ശീലമായിപ്പോയി. ഒരു ശാസ്ത്രീയ പരീക്ഷണത്തെക്കുറിച്ച് എഴുതുമ്പോൾ നിലവിലുള്ള സ്ഥിതി യേക്കുറിച്ചും മുൻകാല ഗവേഷണങ്ങളേക്കുറിച്ചും ഒരു സർവേ നടത്തേണ്ടതുണ്ട്. താഴെയെഴുതിയിരിക്കുന്നത് വെറും ബഡായിയല്ല, ഈ പരീക്ഷണത്തിന് വേണ്ടി വന്ന ദീർഘകാലത്തെ ബാക്ഗ്രൗണ്ട് വർക്കിന്റെ വിവരണമാണ്. ബഡായിയാണ്, അമ്മാവൻ കോംപ്ലക്സാണ് എന്നൊക്കെ കമന്റി ടുന്ന വി വികെ ആദർശ് Manda Siromani പ്രഭ്രുതികൾ തുടർന്ന് വായിക്കുന്നതു ഞാൻ തടയുന്നില്ല. മേൽപറഞ്ഞ തരം കമന്റുകൾ നിർദാക്ഷണ്യം ഡിലിറ്റും. ഇനി കാര്യത്തിലേക്ക് കടക്കാം. പരീക്ഷണത്തിന്റെ മുന്നോരുക്കം തുടങ്ങുന്നത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസമാണ്. അന്നാണ് ആദ്യമായി വാറ്റുചാരായം രുചിച്ചു നോക്കുന്നത്. വിരലിൽ മുക്കി കത്തിക്കാൻ പാകത്തിൽ കശുമാങ്ങ . തുടക്കം മോശമായില്ല വാളു വെച്ചു. ഒന്നാന്തരം കായംകുളം വാൾ. തുടക്കം പിഴച്ചെങ്കിലും...