pics to be added
ഗണിത ശാസ്ത്രത്തെപ്പറ്റി മലയാളത്തിൽ എഴുതണമെന്ന് കുറച്ചായി വിചാരിക്കുന്നു.
ഗണിത മാസിക വായിച്ചപ്പോൾ ഒരാവേശത്തിന് എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ
തിരുത്തണം.
നെപ്പോളിയൻ തിയറം
ക്ലാസിക്കൽ ജോമെട്രിയിലെ മിക്കവാറും തിയറങ്ങളും പുരാതന ഗ്രീക്ക് ഗണിത
ശാസ്ത്രജ്ഞന്മാരുടെ സംഭാവനയാണ്. യുക്ലിഡ് പൈതഗോറസ് ഒക്കെ ചെറിയ ക്ലാസുകളിൽ
നമുക്ക് പേടി സ്വപ്നമായിരുന്നത് ഇതിനാലാണ്. എന്നാൽ സാക്ഷാൽ തെപ്പോളിയന്റെ
പേരിൽ ഒരു തിയറമുണ്ട്. നെപ്പോളിയാണ് കണ്ടു പിടിച്ചതെന്നുള്ളതിന് വ്യക്തമായ
തെളിവില്ല. എങ്കിലും നെപ്പോളിയന്റെ ജീവിതകാലത്താണ് ഈ തിയറം
പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
തിയറം ഇങ്ങനെയാണ്. ABC ഒരു ത്രികോണമാണ്. ABC യുടെ വശങ്ങൾ ഉപയോഗിച്ച്
ചിത്രത്തിലുള്ളതുപോലെ മൂന്ന്equi lateral triangles വരക്കുക. ചിത്രത്തിൽ
Acy BC x ABZ എന്നീ ത്രികോണങ്ങളാണവ.
ഈ മുന്ന്ത്രികോണങ്ങളുടെയും centre MNL എന്ന് അടയാള
പ്പെടുത്തിയിരിക്കുന്നു. നെപ്പോളിയൻ തിയറപ്രകാരം MNL എപ്പോഴും ഒരു
equilateral ത്രികോണമായിരിക്കും. . ത്രികോണമിതി യു പയോഗിച്ചും കോംപ്ലക്സ്
നമ്പർ ഉപയോഗിച്ചും ഈ തിയറം തെളിയിക്കാം.ഇതിന്റെ പ്രൂഫ് ഇത്തവണത്തെ AT Right
Angles മാസികയിലുണ്ട്. ചിത്രം വിക്കിപീഡിയയിൽ നിന്ന്.
Comments
Post a Comment