കേരളത്തിൽ ഒരു ''പ്രമുഖ " ഓൺലൈൻ പത്രം എങ്ങിനെ നടത്താം?
കേരളത്തിൽ ഒരു ''പ്രമുഖ " ഓൺലൈൻ പത്രം എങ്ങിനെ നടത്താം?
ആദ്യമായി വലിയ ഒരു മിക്സി വാങ്ങുക. കട് ആന്റ് പേസ്റ്റ് അറിയാവുന്ന രണ്ട്
ആളെ മിക്സിയുടെ ഓപറേറ്റർ ആയി നിയമിക്കുക
എവിടുന്നേലും കട്ടു (I mean cut) കൊണ്ടുവരുന്ന വാർത്ത എരുവ്,
പുളി,ബലാൽസംഗം, അവിഹിതം, ബ്ലർ ആക്കിയ രണ്ട് പടം എന്നിവ ചേർത്ത് മിക്സിയിൽ
അടിച്ചാൽ ഒന്നാം ദിവസത്തെ വാർത്തയാകും. രണ്ടാം ദിവസം തലേ ദിവസത്തെ
വാർത്തയുടെ മൂന്ന് പാരഗ്രാഫ് കർത്തിരി പ്രയോഗത്തിലാക്കിയത് ഒരു കപ്പ്,
വാർത്തയിൽ പറഞ്ഞിരിക്കുന്നയാളുടെ പ്രതികരണം ഒരു ടി സ്പൂൺ മുഖ്യമന്ത്രിയുടെ
ആപ്പിസിന്റെ അനങ്ങാപ്പാറനയം ആവശ്യത്തിന് രണ്ടു പടം എന്നിവ കൂടുതൽ മസാല
ചേർത്ത് മിക്സ് ചെയ്യുക. എക് സ്ക്ലൂസിവ് റെഡി. ഈ പ്രോസസ് ഒരാഴ്ച
അല്ലെങ്കിൽ അടുത്ത സദാചാര / ബലാൽസംഗ / കൊലപാതക സംഭവം വരെ തുടരുക. ഒൺലൈൻ
പത്രം റെഡി.
ps: ഓൺലൈൻ പത്രം എഡിറ്ററെ നിയമിക്കുന്നെന്ന് പ്രമുഖ ഓൺലൈൻ പത്രത്തിൽ
വാർത്ത . വാർത്തക്കടിയിലെ വായനക്കാരന്റെ കമന്റ് "എന്ത് കോഴിക്ക് മുല
വന്നെന്നോ? "
Comments
Post a Comment