ഒരു കുരിശു കൃഷിക്കഥ

. തൊടുപുഴ നിന്ന് ഇടുക്കിക്ക്പോകുന്ന വഴിയിലുള്ള ഒരു സ്ഥലമാണ് തുമ്പച്ചി. ഇവിടെ രണ്ട് വലിയ പാറകളുണ്ട്. ഈ പറപ്പുറത്ത് നിന്ന് നോക്കിയാൽ തൊടുപുഴയാറിന്റെ കരയിലുള്ള ഒട്ടുമിക്ക സ്ഥലങ്ങളു കാണാം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാനാദ്യമായി ഇവിടെ പോകുന്നത്,എന്റെ അമ്മാവൻ ശ്രി ജോസഫ് നരിമറ്റത്തിന്റെ കൂടെ. അക്കാലത്ത് തുമ്പച്ചിപ്പാറയുടെ അടുത്തൊ ന്നും ന്ആൾത്താമസമില്ല. പ്രധാന കാരണം ഇതിനടുത്തൊന്നും ജല സാന്നിധ്യമില്ല എന്നതാണ്. പിന്നിട് മൂലമറ്റം കോളേജിൽ പ്രി ഡിഗ്രി പഠിക്കുമ്പോൾ ഒന്നോ രണ്ടോ തവണ ഈ സ്ഥലത്ത് പോയിട്ടുണ്ട്. അപ്പോഴും ഇവിടം ആർക്കും വേണ്ടാത്ത വിജന സ്ഥലം തന്നെ. 1992 ൽ ഞാനും ജയചന്ദ്രനും ശ്രീധറും മറ്റു ചില കൂട്ടുകാരും നടത്തിയ ഒരു ഉരുചുറ്റലിനിടെ കറങ്ങിത്തിരിഞ്ഞ് വീണ്ടും തുമ്പച്ചിയിൽ എത്തി. അന്ന് ഇടുക്കി റോഡിലെ ഏഴാമത്തെ വളവിൽ നിന്ന് കുത്തനെ കയറിതുമ്പച്ചിപ്പാറയിലെത്തിയത് ഒർമ്മയുണ്ട്. ആ പാറപ്പുറത്ത് ആ സമയമായപ്പോഴേക്കും ചെറിയ ഒരു കുരിശ് പ്രത്യക്ഷപ്പെട്ടിരുന്നു.പക്ഷെ സ്ഥലം വിജനമായിരുന്നു. പിന്നിട് ഞാൻ തുമ്പച്ചിയിൽ പോകുന്നത് 2010ലാണ്. ഈ സമയത്ത് ആ ചെറിയ കുരിശ് മുളച്ച് പൊന്തി ഒരു കുരിശു തോട്ടമായി മാറിയിരുന്നു. കോൺക്രീട്ടിൽ തീർത്ത വ്യത്തികെട്ട ശിൽപങ്ങൾ, പാറ ഇടിച്ച് നിരത്തി പണി ത ഇരിപ്പിടങ്ങൾ, ജീപ്പുകയറുന്ന വഴി, റോഡരികിലും പാറപ്പുറത്തും ഭണ്ഡാരങ്ങൾ,ആഴ്ചതോറും കുർബാന ഒക്കെആ സമയത്ത് വന്നിരുന്നു. കുറേ നാൾ മുമ്പ് തൊടുപുഴ വഴി പോയപ്പോൾ തുമ്പച്ചി തീർത്ഥാടനത്തിന്റെ പോസ്റ്റർ. കാണാനിടയായി. തോട്ടത്തിൽ നിന്ന് ഉടമസ്ഥർ വിളവെടുപ്പ് തുടങ്ങിയിരിക്കുന്നു. ഇത് കയ്യേറ്റമാണൊ എന്നൊന്നും എനിക്ക് അറിയില്ല. ആരെയെങ്കിലും സ്വാധീനിച്ച് പട്ടയമൊക്കെസംഘടിപ്പിച്ചിട്ടുണ്ടാകും. പ്രകൃതി രമണിയമായ ഒരിടത്ത വികൃതമാക്കിയതുകൊണ്ട് സ്വർഗ്ഗരാജ്യത്ത് ചിലരുടെയെങ്കിലും സമ്പാദ്യം ഇരട്ടിച്ചിട്ടുണ്ടാകുമെന്ന് സമാധാനിക്കാം. PS: തുമ്പച്ചിയിൽ മൈക്ക് കെട്ടി പ്രാർത്ഥിച്ചാലും വെടിക്കെട്ടു നടത്തിയാലും ദൈവം പ്രത്യേകം അനുഗ്രഹം തരുമെന്ന് കരുതുന്നവർ ഇതിനടിയിൽ പൊങ്കാലക്ക് വരേണ്ടതില്ല.

Comments

Popular posts from this blog

pics to be added

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും