തപാൽ വഴി നീന്തൽ പഠിക്കുന്നതാണല്ലോ ഫാഷൻ.

തപാൽ വഴി നീന്തൽ പഠിക്കുന്നതാണല്ലോ ഫാഷൻ. ഞാൻ തപാൽ വഴി നീന്തൽ പഠിച്ച കഥ പറയാം. 2010ലാണ് ഐ ഐ ടി ബോംബെയിൽ എത്തിപ്പെടുന്നത്. ആദ്യ വർഷം രണ്ടു മാസമേ അവിടെ നിന്നുള്ളു QIP (ഇത് കേന്ദ്ര സർക്കാരിന്റെ കോളേജ് വാധ്യാന്മാരുള്ള ഒരു വയോജന വിദ്യാഭയസ പരിപാടിയാണ് ) ക്കാർക്ക് ബോംബെ ശീലങ്ങൾ പഠിക്കാനുള്ള ഒറിയന്റേഷൻ കാലമാണ് ആ രണ്ട് മാസം . ആകെ ജോളിയടിച്ച് നടന്നു. 2011 ൽ ആണ് ശരിക്ക് Ph Dവർക്ക് തുടങ്ങിയത്.M Tech കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞിരുന്നു. ആ പത്തു വർഷവും പുസ്തകം കൈ കൊണ്ടു തൊട്ടിട്ടില്ല എന്ന് പറയാം. PhDതുടങ്ങുമ്പോൾ കുറെ കോഴ്സ് കൾ ചെയ്യണം. അവരവരുടെ റിസർച്ച് ടോപ്പിക്കിനനുസരിച്ച് സൂപർ വൈസർ ഏതൊക്കെ കോഴ്സ് വേണമെന്ന് നിശ്ചയിക്കും. എനിക്ക് കിട്ടിയത് പ്രോബബിലിറ്റി തിയറി, ലീനിയർ ഒൾ ജിബ്രാ, ഇമേജ് പ്രോസസിംഗ്, മെഷിേൻലേർണിഗ് എന്നിവ. ഒരാഴ്ചകൊണ്ട് ഒരു കാര്യം മനസ്സിലായി കോഴ്സ് 8 നിലയിൽ പൊട്ടും. കുട്ടാനും കുറക്കാനുമല്ലാതെ കണക്ക് സാറൻ മാർ പഠിപ്പിച്ചതൊന്നും ഓർമ്മയില്ല. ഒന്നാമത്തെ സീരിസ് മനോഹരമായി തോറ്റു.മാർക്കൊക്കെ സിംഗിൾ ഡിജിറ്റ്. അങ്ങനെ വിഷണ്ണനായിരിക്കുമ്പോഴാണ് ഖാൻ അക്കാദമി കണ്ണിൽപ്പെട്ടത്. സായ് ഖാൻ എന്ന പാക്കിസ്ഥാനി എൻജിനിയർ സഹോദരിയെ കണക്ക് പഠിപ്പിക്കാനായി തുടങ്ങിയ ഓൺലൈൻ പാoങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്. നല്ലവണ്ണം മിനക്കെട്ട് പ്രീ ഡിഗ്രി ക്കൊക്കെ പഠിച്ച കണക്ക് ഒന്നു കുടി ഖാനക്കാഡമിയിൽ നിന്ന് പഠിച്ചു. https://www.khanacademy.org/math പിന്നെ കോഴ്സറ എഡ്എക്സ് ഉഡാസിറ്റിയിലൊക്കെ വരുന്ന കോഴ്സുകൾക്കൊക്കെ ചറപറ രജിസ്റ്റർ ചെയ്യും.പലതും രണ്ടും മൂന്നും ആഴ്ച കാണും. നിറുത്തും. ഇതിനിടയിൽ ചിലതൊക്കെ പൂർത്തിയാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്ത കോഴ്സുകളിൽ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ചിലത് താഴെ കൊടുക്കുന്നു. 1) കാൽക്കുലസ് സിംഗിൾ വേരിയബിൾ https://www.coursera.org/learn/single-variable-calculus ഗണിതം എൻജിനിയറിംഗ് ഫിസിക്സ് എന്നി വിഷയങ്ങൾ പഠിക്കുന്നവർ, ( പഠിച്ചു കഴിഞ്ഞവരും) ഉറപ്പായും കണ്ടിരിക്കേണ്ടതാണ്. കണക്കു ക്ലാസുകൾ എങ്ങിനെ നടത്തണമെന്നതിന്റെ ഉദാഹരണം കൂടിയാണ് പെൻസിൽവേനിയ യൂണിവേർസിറ്റിയുടെ ഈ കോഴ്സ്. 2) പ്രോബബിലിറ്റി. സന്തോഷ് വെങ്കടേഷ് എന്ന ഇന്ത്യൻ പ്രൊഫസറുടെ ഗംഭീര ക്ലാസ്. ഗണിത വിദ്യാർത്ഥികൾ ഉറപ്പായും കാണണം ഇത് ഇപ്പോൾ ഓൺലൈനിൽ കാണുന്നില്ല. യുട്യൂബിൽ ഒരു ട്രൈലെർ ഉണ്ട് https://www.youtube.com/watch?v=AuoTfIcFQgU 3) ലീനിയർ ഒൾജിബ്ര ഗിൽബർട്ട്സ്ട്രാംഗ്. മെട്രിക് സ് എന്താണെന്നും എന്തിനാണെന്നും ഞാൻ പഠിച്ചത് ഇതുകണ്ടാണ്. https://ocw.mit.edu/faculty/gilbert-strang/ 4) മെഷിൻ ലേ ർ ണി ഗ് ആൻഡ്രു ഇങ്ങ്. തുടക്കക്കാർക്ക് അത്യുത്തമം. https://www.coursera.org/learn/machine-learning 5) പ്രൊഫസർ വിക്രം ഗദ് രെ ബോംബെ ഐഐടിയിലെ കിടിലൻ പ്രൊഫസറാണ്. ഇദ്ദേഹത്തിന്റെ ഡി എസ് പി വേവ് ലെറ്റ് ക്ലാസുകളിൽ ഇരുന്നിട്ടുണ്ട്. എഡ് എക്സിൽ ഇദ്ദേഹത്തിന്റെ സിഗ്നൽ സ് ആന്റ് സിസ്റ്റംസ് എന്ന കോഴ്സുണ്ട്. എൻജിനിയറിംഗ് ചെയ്യുന്നവരെല്ലാം ആവശ്യം കണ്ടിരിക്കേണ്ടതാണി കോഴ്സ്. വേവ് ലെറ്റ് ഡി എസ് പി എന്നി കോഴ്സുകൾ യൂട്യൂബിൽ കിട്ടാനുണ്ട്. ഈ വിഷയത്തിൽ ഐ ഐ ടി ഡെൽഹിയിലെ ദത്താ റോയിയുടെ ക്ലാസുകളും നല്ലതാണ്. https://iitbombayx.in/courses/IITBombayX/EE210.1x/2015-16/about മുകളിൽ പറഞ്ഞവയെല്ലാം ഞാൻ കംപ്ലിറ്റ് ചെയ്തവയാണ്. പകുതി വെച്ചു നിറുത്തിയവ ചിലത്. ഇവ ഇനിയും ചെയ്യണമെന്നുണ്ട്. 1) യുവാൽ ഹരാരി. ഇത് ഇപ്പോൾ കോഴ്സറായിൽ കാണാനില്ല. https://www.youtube.com/watch?v=sGdMBqDPB1A 2 മാത്തമാറ്റിക്കൽ തിങ്കിംഗ് https://www.coursera.org/learn/mathematical-thinking 3) ഒഡിയോസിഗ്നൽ പ്രോസസിംഗ്. https://www.coursera.org/learn/audio-signal-processing പ്രൊഫസർ സേവർ സേരയുടെ കിടിലൻ കോഴ്സാണ്. ഇതു കണ്ടിഷ്ടപ്പെട്ടിട്ട് സേവ്യർ സേ ര IISc യിൽ വന്നപ്പോൾ രണ്ടു ദിവസത്തേ കോഴ്സിനു ലിവെടുത്ത് പോയി. 4 ബിറ്റ്കോയിൻ ടെക്നോളജി സ് https://www.coursera.org/learn/cryptocurrency ഇത് പകുതി കണ്ടു. അസൈൻമെന്റ് ചെയ്യാൻ പറ്റിയില്ല. 5 നാൻഡ് ടു ടെട്റിസ് https://www.coursera.org/learn/build-a-computer കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ഇതു ഉറപ്പായും കാണണം. 2011 - I 4 കാലത്താണ് പിഎച്ച്ഡി വർക്ക് പ്രധാനമായും നടന്നത്. ഓൺലൈൻ കോഴ്സുകൾ ഓരോ സ്റ്റേജിലും സഹായിച്ചിട്ടുണ്ട്‌. ഇവയൊക്കെപുസ്തകം വായിച്ചു പഠിക്കാനെടുക്കുമായിരുന്നതിന്റെ പത്തിലൊന്നു സമയമേയെടുത്ത കാണു . വാൽക്കഷണം: ഈയടുത്ത് KTU വിന്റെ MCA സിലബസ് നിശ്ചയിക്കുന്ന കമ്മറ്റിയിൽ അംഗമായിരുന്നു. ഓരോ വിഷയത്തിനുമൊപ്പം റഫറൻസ് ആയി ഒന്നോരണ്ടോ M00C കുടികൊടുക്കണമെന്ന് ഞാൻ ഒരു നിർദ്ദേശം വെച്ചു. അതു പ്രകാരം ഉണ്ടാക്കിയ സിലബസ് ആണ് ഇത്. https://ktu.edu.in/data/MCA_Regular_First_To_Fourth_Semester_Syllabus_Final.pdf ഇതിനുവേണ്ടി കുറെ മുക്കുകൾ കാണെണ്ടിവന്നു. എത്രമാത്രം എഫക്ടീവാണ് ഈ നിർദേശമെന്ന് കണ്ടറിയണം. ചില തിന്റെയൊക്കെ ലിങ്ക് മാറി എന്നൊക്കെ പരാതി വന്നു. ആരൊക്കെയോ ഉപയോഗിക്കാൻ നോക്കിയതുകൊണ്ടാണല്ലോ പരാതി വന്നത്. അപ്പൊ എല്ലാരും മുരളിച്ചേട്ടൻ പറഞ്ഞതുപോലെ വെള്ളത്തിലോട്ടു ചാടിക്കോ .

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.