ഹോബി പ്രോജക്ടുകളേക്കുറിച്ച്
Ranjith Antony ഇന്നിട്ട പോസ്റ്റിൽ വേറിട്ടു നിൽക്കുന്ന ഒരു റെസ്യമെ
എഴുതേണ്ടതെങ്ങിനെ എന്ന് വിശദമായി എഴുതിയിട്ടുണ്ട്. റസ്യമെയിൽ സ്വന്തമായി
ചെയ്ത ഹോബി പ്രോജക്ടുകളേക്കുറിച്ച് എഴുതാൻ അദ്ദേഹം അവശ്യപ്പെടുന്നുണ്ട്.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നിരവധിയാളുകളുണ്ട്.
പക്ഷെ പലർക്കും എവിടെ തുടങ്ങണം എന്ത് ചെയ്യാൻ പറ്റും എന്തൊക്കെ ടൂൾ സ് വേണം
എന്നതിനേക്കുറിച്ചൊന്നും ഒരു ധാരണയുമുണ്ടാവില്ല. എഞ്ചിനിയറിംഗ് കോളേജിൽ
പഠിച്ചാൽ മിക്കവാറും ഉള്ള ധാരണ കൂടി ഇല്ലാതാകും.പരീക്ഷ പാസാകാം പക്ഷെ പണി
പഠിക്കില്ല.
ഇലക്' ട്രോണിക്സ് ഹോബി പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള ചില ടിപ്പുകൾ തരാം.
ആദ്യമായി ഇലക്ട്രോണിക് കമ്പോണന്റുകളേയും അനുബന്ധ ഉപകരണങ്ങളേയും
പരിചയപ്പെടണം. ഇതിന് ഞാൻ റെക്കമെന്റ് ചെയ്യുന്നത് MAKE മാഗസിന്റെ
ഇലക്ട്രോണിക്സ് എന്ന പുസ്തകമാണ്.ഇതിന്റെ സബ് ഹെഡിംഗ് ലേ ർ ണിംഗ് ബൈ
ഡിസ്കവറി എന്നാണ്. ഓരോ ചാപ്റ്ററിലും സാധനങ്ങൾ കണ്ടു പിടിച്ചു
വരെക്കുറിച്ചൊക്കെ രസകരമായി എഴുതിയിട്ടുണ്ട്. നോവൽ പോലെ വായിക്കാം.(ലിങ്കും
സാമ്പിൾ ചാപ്റ്ററും താഴെ. ചിന്തിക്കുന്നവർക്ക് ടോറന്റു തപ്പാം).
തുടക്കക്കാർക്കു വേണ്ട എല്ലാ വിവരങ്ങളും ഇതിലുണ്ട്. ആദ്യത്തെ കുറെ
ചാപ്റ്ററുകൾ മനസ്സിരുത്തി വായിക്കുക. നിങ്ങളെ ഈ പുസ്തകം
ആകർഷിക്കുന്നില്ലെങ്കിൽ ഇലക്ട്രോണിക്സ് പ്രോജക്ട് റെസ്യൂമെ യിൽ എഴുതിയിട്ട്
വലിയ ഫലമുണ്ടാകില്ല.
1) വലിയ പ്രോജക്ടുകൾ ചെയ്യാൻ തുടക്കത്തിലേ ശ്രമിക്കരുത്. ചെറിയ ഒരു
സർക്യകട്ടോ മെക്കാനിക്കൽ അസംബ്ലിയോ ഒക്കെ ആദ്യം പരീക്ഷിക്കണം. മുകളിൽ
പറഞ്ഞിരിക്കുന്ന പുസ്തകത്തിലെ സർക്യൂട്ടുകൾ പരീക്ഷിക്കാം
2) നമുക്ക് വേണ്ട അത്യാവശ്യംടൂൾസ് സംഘടിപ്പിക്കണം. ഒരു സ്ക്രു ഡ്രൈവർ
സെറ്റ് .വയർ സ്ട്രിപ്പർ കട്ടിംഗ് പ്ലെയർ, സോൾഡറിം ഗ് അയേൺ, വില കുറഞ്ഞ ഒരു
മൾട്ടിമീറ്റർ എന്നിവ നിർബന്ധമായും വേണം. ഇതെല്ലാം അമസോണിലും ഇ ബേയിലും
കിട്ടും.
3) നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ട് പലരും ചെയ്തിട്ടുണ്ടാകും.
അതിന്റെ വിഡിയോ ഉണ്ടെങ്കിൽ നിർബന്ധമായും കണ്ടിരിക്കുക. തുടക്കക്കാർ വർക്ക്
ചെയ്യും എന്ന് ഉറപ്പുള്ള പ്രോജക്ടുകൾ ഡ്യ പ്ലിക്കേറ്റ് ചെയ്താണ് പഠനം
തുടങ്ങേണ്ടത്.
4) മിക്കവാറും പ്രോജക്ടുകൾ ചെറിയPC B യി ലൊക്കെയാവും ചെയ്യുക. ജനറൽ പർപ്പസ്
PC Bകുറച്ച് സംഘടിപ്പിച്ച് സോൾഡറിംഗ് അത്യാവശ്യം പ്രാക്ടീസ് ചെയ്യണം.
വൃത്തിയായി സോൾഡർ ചെയ്യാനാകും എന്ന് ഉറപ്പാക്കിയിട്ടേ പ്രോജക്ടിന്റെ
അസംബ്ലി തുടങ്ങാവു. PC Bസ്വന്തമായിട്ടുണ്ടാക്കുന്നതെങ്ങിനെ എന്ന് അടുത്ത
പോസ്റ്റിൽ എഴുതാം.
5) നിങ്ങൾ ഉണ്ടാക്കിയ സർക്യൂട്ട് പവർ ചെയ്യുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണ
പരിശോധിക്കണം.
6) ആദ്യം ചെയ്യുന്ന പ്രോജക്ട് മിക്കവാറും വർക്ക് ചെയ്യില്ല. അതു കൊണ്ട്
തളരരുത്. തുടക്കക്കാർ മിക്കവാറും വയറിംഗ് തെറ്റിക്കും. സോൾഡർ ചെയ്ത
സർക്യട്ട് ഒറിജിനൽ ഡയഗ്രവുമായി ഒത്തു നോക്കണം. മൾട്ടിമീറ്റർ ഉപയോഗിച്ച്
സർക്യൂട്ടിലെ വോൾട്ടേജ്, കറൻറ് എന്നിവ പരിശോധിക്കണം.
7) സർക്യൂട്ട് വർക്ക് ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ബാഹുബലിയോ മറ്റോ പോയി
കണ്ടിട്ട് വരുക. വീണ്ടും സർക്യട്ട് ശരിയാക്കാൻ നോക്കുക.
8) ഒന്നു രണ്ട് ചെറിയ പ്രോജക്ടുകൾ ചെയ്ത് കോൺഫിഡൻസ് ആയാൽ കുറേക്കൂടി
വലിയതിലേക്ക് കടക്കാം
Make: Electronics
https://www.amazon.in/dp/9352132300/ref=cm_sw_r_cp_apa_i_AKnbzbJG6AJM0
https://www.makershed.com/products/make-electronics-1ed-pdf
Comments
Post a Comment