.മന്ത്രിക്ക് എഴുതാൻ അറിയില്ലെന്ന്


പ്രശസ്ത ബ്രിട്ടിഷ് എഴുത്തുകാരനായ W Somerset Maugham ന്റെ The verger എന്നൊരു കഥയുണ്ട്. ആൽബർട്ട് ഫൊർമാൻ പതിനാറ് വർഷമായി സെന്റ് പീറ്ററിന്റെ പള്ളിയിലെ കപ്യാരാണ്. ഈയടുത്ത് സ്ഥലം മാറി വന്ന വികാരിയച്ചൻ ഫൊർമാന് എഴുത്തു വായനയും അറിയില്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് കക്ഷിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷണ്ണനായി വീട്ടിലേക്ക് നടന്ന ഫൊർമാന് പുകവലിക്കണമെന്ന് തോന്നി. തെരുവു മുഴുവൻ നടന്നെങ്കിലും എവിടെയും പുകയില വിൽക്കുന്ന കട കണ്ടെത്താനായില്ല. എങ്കിൽ ഇവിടെയൊരു പുകയില വ്യാപാരം തുടങ്ങിയാലോ എന്നായി ഫൊർമാന്റെ ചിന്ത. കപ്യാരിൽ നിന്ന് പുകയില വ്യപാരത്തിലേക്കുള്ള ചുവടുമാറ്റം വലിയ ഒരു ആത്മീയാധപതനമായി തുടക്കത്തിൽ തോന്നിയെങ്കിലും കാലക്രമേണ ഇദ്ദേഹം വലിയ ഒരു വ്യാപാരിയും ധനികനുമായി മാറി. അങ്ങനെയിരിക്കെ ബാങ്ക് മാനേജർ ഫൊർമാനോട് ഓഹരി വിപണിയിലെ പുതിയ നിക്ഷേപ സാധ്യതകളേക്കുറിച്ചു പറഞ്ഞു. സംഗതി കൊള്ളാമെന്ന് ഫൊർമാനം തോന്നി.ബാങ്ക് മാനേജർ നിക്ഷേപം സംബസിച്ച കടലാസുകൾ കൊടുത്തിട്ട് എല്ലാം വായിച്ച് മനസിലാക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ തനിക്ക് വായിക്കാൻ അറിയില്ലെന്ന കാര്യം ഫൊർ മാന് പറയേണ്ടി വന്നു ഇതു കേട്ട് കണ്ണുതള്ളിയ ബാങ്ക് മാനേജർ താങ്കൾക്ക് എഴുതാനും വായിക്കാനും അറിയാഞ്ഞിട്ടു കൂടി ഇത്ര വലിയ പണക്കാരനായി. അപ്പോൾ എഴുത്തും വായനയും അറിയുമായിരുന്നെങ്കിലോ എന്താ കു മാ യി രു ന്നു. എന്ന് ആശ്ചര്യപ്പെട്ടു. ഫൊർമാൻ വളരെ ശാന്തനായി പറഞ്ഞു. "ഞാൻ വിശുദ്ധപിറ്ററിന്റെ പള്ളിയിലെ കപ്യാരായിരുന്നേനേം". എഴുത്തും വായനയും മാത്രമല്ല. ജീവിതവിജയത്തിന്റെ അടിസ്ഥാനം. അങ്ങനെയാണെങ്കിൽ ആ ഗ്രാന്റ്മാസ്റ്റർ പ്രദീപിനെ മുഖ്യമന്തിയാക്കിയാൽ പോരെ.മന്ത്രിക്ക് എഴുതാൻ അറിയില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് W. Somerset Maugham ന്റെ The Verger റെക്കമെന്റ് ചെയ്യുന്നു. ലിങ്ക് ഇവിടെ http://www.teachingenglish.org.uk/sites/teacheng/files/Maugham_The_Verger_0.pdf ഇതു വായിക്കാൻപറ്റാത്തവർക്ക് പഴയ ഒരു പടമുണ്ട്. Trio. യൂ ടുബിൽ കാണും. https://en.m.wikipedia.org/wiki/Trio_(film)

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.