NumATs camp
നമ്മുടെ പൊതു വിദ്യാഭ്യസ വകുപ്പ് innovative ആയ പല പദ്ധതികളും
നടത്തന്നുണ്ട്.. കുട്ടികളുടെ യി ടയിലും അധ്യാപകരുടെയിടയിലും വേണ്ടത്ര
അവബോധമില്ല എന്നത് പലപ്പോഴും ഇത്തരം പദ്ധതികൾ പരിപൂർണ
വിജയത്തിലെത്തുന്നതിന് തടസമാണ്. ഗണിത ശാസ്ത്ര പ്രതിഭകളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള Num ATs അത്തരം ഒരു പദ്ധതിയാണ്. ആറാം ക്ലാസിൽ
പഠിക്കുന്ന കുട്ടികൾക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ഒരു പൊതു
പരീക്ഷയോടെയാണ് ഇത് തുടങ്ങുന്നത്. ഇതിന് ശേഷം ഓരോ ജില്ലയിൽ നിന്നും അഞ്ചു
പേരെ വീതം തിരഞ്ഞെടുക്കും.അവർക്ക് അടുത്ത അഞ്ചു വർഷത്തേക്ക് അവധിക്കാല ഗണിത
ക്യാമ്പും മറ്റു തുടർപ്രവർത്തനങ്ങളുമാണ് നടത്തുന്നത്.
തെക്കൻ ജില്ലകളിലെ കുട്ടികൾക്കുള്ള ഈ വർഷത്തെ തുടർ പ്രവർത്തനം ഇന്ന്
ചെങ്ങന്നൂർ ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. ക്യാമ്പിൽ വിദ്യയും
കീർത്തിയും പങ്കെടുക്കുന്നതിനാൽ ഇന്ന് എസ് കോർട്ട് ഡ്യൂട്ടിയാണ്..
കഴിഞ്ഞ അഞ്ചു വർഷമായി വിദ്യ ക്യമ്പിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല
ക്യാമ്പുതൊട്ട് കീർത്തിയും. ഇവിടെ കൊടുക്കുന്ന ചോദ്യങ്ങൾ ശരിക്കും
ചലഞ്ചിങ്ങ് ആണ്. 7 ലെ ക്കൊടുത്തിട്ടുണ്ട്. താൽപര്യമുള്ളവർക്ക് ശ്രമിക്കാം.
കുട്ടികൾക്ക് സംസ്ഥാനത്ത് ഉടനീളം വലിയ ഒരു സുഹൃത് വലയം കിട്ടിയെന്നുള്ളത്
ക്യാമ്പിന്റെ മറ്റൊരു ഗുണഫലമാണ്.
http://www.scert.kerala.gov.in/index.php?option=com_content&view=article&id=110&Itemid=93
കഴിഞ്ഞ
അഞ്ചു വർഷം ഈ പദ്ധതിയെ പുറത്തു നിന്ന് നിരീക്ഷിച്ചതിൽ നിന്ന് ചില കാര്യ
ങ്ങ ൾ .
പല സ്കൂളുകളും ഈ പദ്ധതി വേണ്ടത്ര ശ്രദ്ധയോടെ നടത്തുന്നില്ല. കീർത്തി
പരീക്ഷയെഴുതിയ തിരുവനന്തപുരം സബ് ജില്ലയിലെ പരീക്ഷാ നടത്തിപ്പും
participation ഉം പരിതാപകരമായിരുന്നു
പദ്ധതി നടത്തിപ്പ് പലപ്പോഴും കുട്ടികൾക്കും രക്ഷിതാക്കൾക്കും
ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാന്ന്.
ഇന്നത്തെ ക്യാംപിന്റെ വിവരം ഇന്നലെ അറിയിക്കുന്നത് നന്നല്ല.സ്കൂൾ
അടങ്ങുന്നതിന് മുമ്പ് പ്രവർത്തനങ്ങൾ പ്ലാൻ ചെയ്ത് രക്ഷകർത്താക്കളെ
അറിയിക്കണം.
ക്യാമ്പിൽ പങ്കെടുക്കുന്ന വിദഗ്ദർ ആരൊക്കെയാണ് എന്താണ് പ്രവർത്തനങ്ങൾ
എന്നൊക്കെ രക്ഷകർത്താക്കളെ അറിയിച്ചാൽ നന്ന്.
റസിഡൻഷ്യൽ ക്യാംപ് നല്ല സ്ഥലസൗകര്യമുള്ള സ്കൂളുകളിലാണ് സംഘടിപ്പിക്കേണ്ടത് (
ധ്യാനകേന്ദ്രങ്ങളിലല്ല.:D)
ക്യാംപ് നടത്തിപ്പുകാരെ ഗവർമെണ്ട് മാറുന്നതനുസരിച്ച് മാറ്റരുത് ഒരു ടീമിനെ
കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും ചുമതല ഏൽപിക്കണം.
മൊത്തത്തിൽ നോക്കിയാൽ ക്യാമ്പ് വളരെ നല്ലതാണ്. മറ്റ് വിഷയങ്ങൾക്കും ഇത്തരം
ക്യാമ്പുകൾ നടത്താവുന്നതാണ്. IT ,ഫിസിക്സ് മലയാളം തുടങ്ങിയക്കൊക്കെ
ക്യാമ്പ്യകൾ വരട്ടെ.
PS: പദ്ധതി പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് മാത്രം.
Comments
Post a Comment