ആറ്റുകാൽ പൊങ്കാലയെയും
ആറ്റുകാൽ പൊങ്കാലയെയും അതുപോലെയുള്ള മറ്റാ ഘോഷ ങ്ങളെയും എല്ലാവരും
എതിർക്കുന്നതെന്തിനാണ്. ഞാനും ഇത് ചെയ്തിരുന്നു. ഇപ്പോൾ അഭിപ്രായം മാറ്റി.
(അത് ഇരുമ്പുലക്ക യൊന്നുമല്ലല്ലോ.) എന്റെ അഭിപ്രായത്തിൽ പൊങ്കാല ഗവർമെന്റ്
ഏറ്റെടുക്കണം. അടുത്ത വർഷം പൊങ്കാലയുടെ പടം വെച്ച് വേണം ടൂറിസം വകുപ്പ്
കലണ്ടർ അടിക്കാൻ .യൂറോപ്പിലും റഷ്യയിലും ഒക്കെ നല്ല പബ്ലിസിറ്റി കൊടുക്കണം.
പറ്റിയാൽ ന്യു യോർക്ക് ജംങ്ക്ഷനിലൊക്ക വലിയ ഫ്ലെക്സ് വെക്കണം. അതു കണ്ട്
സായിപ്പിന്റെ കണ്ണുതള്ളണം. ആഞ്ചലീന ജോളിയേയും മക്കളേയും കൊണ്ടുവന്ന്
സെക്രട്ടറിയേറ്റ് നടയിൽ പൊങ്കാല നടത്തിക്കണം. ലക്ഷക്കണക്കിന്
വിദേശികളെക്കൊണ്ട് പൊങ്കാല ഇടീക്കാനുള്ള വഴി നോക്കണം. രാമചന്ദ്രൻ
ടെക്സ്റ്റൽസ് ഇഷ്ടികക്കമ്പനി എന്നിവരെ സ്പോൺസർഷിപ്പീന്ന് മാറ്റി അംബാനിയെ
വെക്കണം. ലോക ടൂറിസ്റ്റ് സർക്യൂട്ടിലെ ഒരു പ്രധാന അട്രാക്ഷൻ ആകാനുള്ള സകല
സാധ്യതയും പൊങ്കാലക്ക് ഉണ്ട്. ഭകതി മൂത്ത എത്ര സായിപ്പൻമ രാ ഇവിടെ വന്ന്
വെള്ളം കോരുന്നത്. ഈ അവസരം ബുദ്ധിപൂർവം ഉപയോഗിച്ചാൽ തിരുവനന്തപുരത്തിന്
തിരിഞ്ഞ് നോക്കേണ്ടി വരില്ല. നമ്മൾ വിചാരിച്ചാൽ പൊങ്കാല
നിർത്താനാവില്ല.പക്ഷെ നമുക്കതിനെ ഒരു ആഗോള സംഭവമാക്കാം, മകരവിളക്കു പോലെ.
PS: ഇതി ഇത്തിരി .മതേതര ചിന്ത.
ബീ മാപ്പള്ളി. വെട്ടുകാട് പള്ളി ആറാട്ട് തുടങ്ങിയ സകല അവധികളും
ടൂറിസ്റ്റുകൾക്ക് വിൽക്കാം.
Comments
Post a Comment