എഞ്ചിനീയറിംഗ്

വിദ്യാഭ്യാസ മേഖലയിലേക്ക് ലാഭക്കൊതിയോടെ സ്വകാര്യ മേഖല കടന്നുകയറാൻ തുടങ്ങിയത് മുതൽ പൊതു വിദ്യാഭ്യസം ശക്തിപ്പെടുത്തണം എന്ന മുറവിളി ഉയർന്നു വരാറുണ്ട് മിക്കപ്പോഴും ഇത് ജോലി നഷ്ടപ്പെടുമെന്ന് ഭയക്കുന്ന സ്‌കൂൾ അദ്ധ്യാപകരുടെ പരിദേവനാ മായി പരിണമിക്കുന്നതല്ലാതെ ഗൗ രവമായ ചർച്ചക്ക് വഴിതെളിച്ചിട്ടില്ല..മാനവ ശേഷി മുഖ്യ വരുമാന സ്രോതസും കയറ്റുമതിയുല്പന്നവുമായ കേരള സമൂഹത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ ചർച്ചകളും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ട് പ്രത്യേകിച്ചു ഉന്നത വിദ്യാഭയ മേഖലയിൽ നടത്തേണ്ട നിക്ഷേപത്തെപ്പറ്റിയും നിലവിലുള്ള പൊതു സ്ഥാപനങ്ങൾ നിലനിർത്തിക്കൊണ് പോകുന്നതിനെപ്പറ്റിയും വ്യക്തമായ ഒരു നയം രൂപീകരിക്കേണ്ടതുണ്ട്. കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മാനവ ശേഷി യിൽ പ്രധാനമായും എഞ്ചിനീയറിംഗ് നഴ്സിംഗ് ഹോസ്പിറ്റാലിറ്റി എന്നിക്കാണ് മുൻ‌തൂക്കം. ഈ ലേഖകന് ഇതിൽ എൻജിനിയറിങ്നെ ക്കുറിച്ചുമാത്രമേ അഭിപ്രായം പറയാനുള്ള പ്രാപ്തിയുള്ളു.. അതിനാൽ ഈകുറിപ്പു എഞ്ചിനീയറിംഗ് വിദ്യഭ്യാസത്തെക്കുറിച്ചു മാത്രമാണ്. കേരളത്തിൽ 152 എൻജിനിയറിങ് കോളേജുകാലും പരശതം പോളിടെക്‌നിക്കുകളും ഐടി ഐ കളുമുണ്ട് എഞ്ചിനീയറിംഗ് കോളേജ് ഐ ടി ഐ എന്നിവയുടെ നടത്തിപ്പിൽ സ്വകാര്യ മേഖലക്കാണ് മുൻ തൂക്കം .ഗവർമെന്റ് ഭാഗത്തുനിന്ന് ഇവയുടെ നടത്തിപ്പിൽ വേണ്ടത്ര കരുതലോ ശ്രദ്ധയോ ഇല്ലെന്നു സമീപകാല സംഭവങ്ങൾ വിളിച്ചുപറയുന്നുണ്ട്. ഇനി സർക്കാർ നടത്തുന്ന കോളേജുകളുടെയും പോളിടെക്‌നിക്യുകളുടെയും കാര്യം എടുക്കാം. എവിടെ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾ ആധുനീക ലോകത്തിൻറെ ജോലിക്കു വേണ്ടി സജ്ജരാണോ എന്ന് സംശയമാണ്. ഇതിനു കാരണം കാലാകാലങ്ങളായി നിലവിൽ വന്ന സർക്കാരുകൾ ഗവർമെന്റ് നടത്തുന്ന എഞ്ചിനീയറിംഗ് കോളേജുകളോടു തുടർന്നുവരുന്ന അവഗണന തന്നെയാണ്. സ്വകാര്യ മേഖലയെ അങ്ങേയറ്റം പ്രോസസിപ്പിക്കുന്ന നയമാണ് സർക്കാരും സർവകലാശാല അധികൃതരും കുറെ വര്ഷങ്ങളായി എടുത്തു വരുന്നത്. കേരളത്തിൽ സർക്കാർ നിയന്ത്രണത്തിൽ 39 കോളേജുകളുണ് ഉള്ളത്. ഇതിൽ സർക്കാർ നേരിട്ട് നടത്തുന്നവയും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളായ IHRD LBS KSRTC CAPE എന്നിവ നടത്തുന്നവയുമുണ്ട്. ഈ കോളേജ് കളെ ആധുനികവൽക്കരിക്കുന്നതിനും മാറുന്ന ആഗോള തൊഴിൽ രീതികൾക്കനുസരിച്ചു പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും സർക്കാർ പരിമിതമായ ശ്രമമെ നടത്തുന്നുള്ളു. കോടിക്കണക്കിനു പൊതു പണം കൊടുത്തു നിർമിക്കപ്പെട്ടിട്ടുള്ള ഈ സ്ഥാപനങ്ങൾ വ്യക്ത മായ സർക്കാർ നയങ്ങളുടെ അപര്യാപ്തത മൂലം നശിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷിതാക്കൾ പലപ്പോഴും കുട്ടികളെ സർക്കാർ സ്ഥാപനത്തിൽ വേദന മടികാണിക്കുന്ന ഇവിടുത്തെ ഇൻഫ്രാ സ്ട്രക്ച്ചർ പരിമിതികൾ കാരണമാണ്. പല പരിമിതികൾക്കിടയിലും ചിലവ് കുറവായതിനാൽ മിടുക്കൻ മാരായ വിദ്യാർഥികൾ ഈ കോളേജുകളെ തിരഞ്ഞെടുക്കാറുണ്ട് അതിനാൽ തന്നെ മിക്കപ്പോഴും സർക്കാർ കോളേജുകൾ പഠന നിലവാരത്തിൽ മുന്നിലാണ്. കൂടാതെ സർക്കാർ നിയന്ത്രണമുള്ളതിനാൽ ഫാക്കൽറ്റിക്ക് നിയമപ്രകാരമുള്ള യോഗ്യത ഉറപ്പാണ്. ഈ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ചില നിർദേശങ്ങൾ ചുവടെ കൊടുക്കുന്നു. 1 എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഫീസ് ഏകീകരിക്കുക. ഫീസ് പ്രവേശനത്തിന് ഒരുകാരണ വശാലും മാനദണ്ഡമാക്കരുത്.. ഇപ്പോൾ സർക്കാർ തലത്തിൽ മുന്നു തരം ഫീസ് നിലവിലുണ്ട്. 6000 35000 65000 എന്നിങ്ങനെ. ഇത് ഏകീകരിച് എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ന്യായമായ ഫീ നിശ്ചയിക്കുക. ഇത് കേരളത്തിലെ ഒരു സാധാരണ പൗരനു താങ്ങാവുന്ന നിലയിലായിരിക്കണം. സാമ്പത്തിക മായി പിനോകാം ഇളക്കുന്നവർക്കു നൽകുന്ന സ്കോളർ ഷിപ്പുകളുടെ എണ്ണം കൂട്ടണം. 2 എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ തുടങ്ങുക. സാധാരണ മനുഷ്യർക്ക് കുട്ടികളെ ഉന്നത പഠനത്തിന് അയക്കാനുള്ള ചിലവ് കുറക്കാനുള്ള ഒരുനടപടിയായി ഇതിനെ കണ്ടാൽ മതി. 3 സ്ഥാപനങ്ങൾ അക്രെഡിറ്റഡ് ആക്കുന്നതിനു സർക്കാർ മുൻകൈഎടുക്കുക. സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ത്തിനുള്ള മാനദണ്ഡമാണ് അക്രഡിറ്റേഷൻ.നിലവിൽ തിരുവനതപുരം എഞ്ചിനീയറിംഗ് കോളേജിന് മാത്രമേ അക്രെഡിറ്റേഷൻ ഉള്ളു. സംഗതി ചിലവുള്ള കാര്യമാണ് സർക്കാർ പണം ചിലവഴി ക്കാതെ നടക്കില്ല.. ഓരോ കോളേജിനും ഒന്നോരണ്ടോ കോടി മുടക്കിയാൽ മിനിമം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാം. അക്രഡിറ്റേഷൻ. ഇല്ലാത്തതിനാൽ കോടികളുടെ കേന്ദ്ര ഫണ്ട് ( RUSA, Tequip ) നഷ്ടപ്പെടുന്നുണ്ട്. 4 സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ അധ്യാപക നിയമനം PSC വഴി ആക്കുക. എല്ലാവർഷവും പുതിയ ഫാക്കൽറ്റി യെ നിയമിക്കണം.ഇപ്പോൾ അഞ്ചോ എട്ടോ വര്ഷം കൂടുമ്പോൾ ഒരു റിക്രൂട്ട്മെന്റ് ആണ് നടത്തുന്നത്. ആ സമയം പത്തോ മുപ്പതോ ആളുകളെ എടുക്കും. പകരം എല്ലാവർഷവും ഇൻക്രെമെന്റൽ ആയി ഫാക്കൽറ്റി നിയമനം നടത്തുക. ഓരോ വർഷവും നാലോ അഞ്ചോ ആൾ മതി.. പുതിയ ആളുകൾ. പുതിയ ടെക്നോളജിയും പുതിയ ഐഡിയയും ആയിട്ടായിരിക്കും വരുന്നത്. ഫാക്കൽറ്റി നിയമനത്തിൽ ഐഐടി യിൽ നിന്നൊക്കെ പി ഛ് ഡി എടുത്ത ചെറുപ്പക്കാർക്ക് മുൻഗണനയും ആകാം.. യാതൊരു കാരണവശാലും തമിഴ് നാട്ടിലെ ഡീംഡ് യൂണിവേഴ്സീടി PhD ക്കാരെ സർക്കാർ സ്ഥാപനങ്ങളിൽ കയറ്റരുത് .അധ്യാപക പരിശീലനത്തിന് ഐഐടി NIT എന്നിവിടങ്ങളിൽ മാത്രം അധ്യാപകരെ വിടുക. 6 സ്ഥാപനങ്ങളുടെ നടത്തിപ്പ് കമ്പ്യൂട്ടർ വൽക്കരിക്കുക. KTU നടത്തുന്ന പരീക്ഷണം പോലെയല്ല കാര്യങ്ങൾ നടത്തേണ്ടത്. കൃത്യമായ സിസ്റ്റം സ്റ്റഡി നടത്തി ഈ സ്ഥാപങ്ങൾക്കെല്ലാം കൂടി ഒരു ഏകീകൃത സോഫ്റ്റ്‌വെയർ ഉണ്ടാക്കണം . വിദ്യാർത്ഥി കളെ സംന്ധിച്ച രേഖകൾ, അധ്യാപകയുടെ പ്രവർത്തനങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കുന്ന രീതിയിലാകണം ഇത് നടപ്പാക്കേണ്ടത്. വിദേശങ്ങളിലൊക്കെ ഇത് പണ്ടേ നടപ്പാക്കിയിട്ടുണ്ട്. ഈ ലേഖകൻ PhD എടുത്ത iit ബോംബെ യിൽ വളരെ വിജയകരമായി കമ്പ്യൂട്ടർ വൽക്കരിച്ചിട്ടുണ്ട്. നാലു വർഷത്തെ PhD ക്കിടയിൽ ഓഫീസിൽ ആകെ രണ്ടോ മൂന്നോ തവണ പോയിട്ടുണ്ട് . ബാക്കി യൊക്കെ ഇമെയിൽ വഴി ഇടപാട് മാത്രം. 7 കൊളേജുകൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള ഭൗതിക മാനദണ്ഡങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലക്ക് വളരെ എളുപ്പം കഴിയും. കള്ളപ്പണം പൂഴ്ത്തിവെക്കാനും വെളുപ്പിക്കാനുമുള്ള എളുപ്പവഴിയാണ് infrastructure ഉള്ള നിക്ഷേപം. സർക്കാർ നൂലാമാലകൾ കാരണം AICTE യുടെ മിനിമം മാനദണ്ഡനങ്ങൾ പോലും നടപ്പാക്കാൻ ഗവർമെന്റ് സ്ഥാപനങ്ങൾ വിഷമിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്ഥാപനത്തിന്റെ ഏതു ഭാഗത്തും അംഗപരിമിതർക്കെത്താൻ വഴി വേണം എന്ന് നിബന്ധനയുണ്ട്. ഏതെങ്കിലും ഗവർമെണ്ട് സ്ഥാപനം ഇതു പാലിക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ നയപരമായ ഒരു തീരുമാന എടുത്ത് ഭൗതിക സഹചര്യങ്ങ മെച്ചപ്പെടുത്തേണ്ടതുണ്ട് 8 AICTE നിഷ്‌കർഷിച്ചിട്ടുള്ള ശമ്പളം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നിർബന്ധമായും കൊടുത്തിരിക്കണം.ഫീസിൽ നിന്ന് ശമ്പളവും മറ്റുചിലവുകളും ഇപ്പോഴത്തെ നിലക്ക് കണ്ടെത്താനാവില്ല. പല സർക്കാർ കോളേജിലും പരീക്ഷണ വസ്തുക്കൾ കുട്ടികൾ വാങ്ങി കൊണ്ട് പോകേണ്ട ഗതികേടുണ്ട് . ഇത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല. ഇതിനു ഗവർമെന്റ് വ്യക്തമായ ഒരു നയം എടുക്കണം.. 9അധ്യാപകരെ യാതൊരു കാരണവശാലും സ്ഥലം മാറാൻ സമ്മതിക്കരുത്. ഇപ്പോൾ തന്നെ തി രുവന്തപുരത്തെ കോളേജിൽ മാത്രമേ ഫാക്കൽറ്റി കാണു. നാട്ടിൻ പുറത്തെ കോളേജിൽ ഒക്കെ ഗസ്റ് ഫാക്കൽറ്റി യാ ണു ള്ളത്. ഒരാളെ ഒരുസ്ഥലത്തു നിയമിച്ചാൽ കുറഞ്ഞത് 10 വർഷമെങ്കിലും സ്ഥലം മാറാൻ അനുവദിക്കരുത്. ഫാക്കൽറ്റി പെർഫോമൻസ് അനുസരിച്ചായിരിക്കണം പ്രമോഷൻ ഇൻക്രെമെന്റ് എന്നിവ അനുവദിക്കേണ്ടത്. ബന്ധപ്പെട്ട AICTE നിയമങ്ങൾ കർശ നാമായി നടപ്പാക്കിയാൽ മതി.. ഗസ്റ് ഫാക്കൽറ്റി സമ്പ്രദായം അടിയന്തിരമായി അവസാനിപ്പിക്കണം 10 ഇപ്പോൾ സർക്കാർ കോളേജുകൾ വിവിധ വകുപ്പുകളാണ് നടത്തുന്നത്. സഹകരണ വകുപ്പ് KSRTC എന്നിവയൊക്കെ കോളേജ് നടത്തേണ്ട യാതൊരു കാര്യവുമില്ല. വിദ്യാഭ്യാസ വകുപ്പ് എല്ലാ സർക്കാർ കോളേജുളുടെയും നിയന്ത്രണം ഏറ്റെടുക്കണം. എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായ പൊതു നയം രൂപീകരിക്കണം. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ ലാഭ കേന്ദ്രമായിട്ടല്ല മറിച്ച് ഭാവിയിലേക്കുള്ള ഒരു നിക്ഷേപം എന്ന നിലയിലാണ് കാണേണ്ടത്. സർക്കാർ നയം രൂപികരിക്കുമ്പോൾ അടുത്ത 25 കൊല്ലത്തെക്കു വേണ്ട പരിപ്രേഷ്യം മുന്നിലുണ്ടാകണം.

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.