flatland

വായനയുടെ സൂക്കേട് പിടിച്ചത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്നുതൊട്ട് വായിച്ച് തള്ളിയതിന് കണക്കില്ല ആദ്യമൊക്കെ ഫിക്ഷൻ കുറെക്കഴിഞ്ഞപ്പോൾ ശാസ്ത്രം, ചരിത്രം എന്നിവയിലായിരുന്നു താൽപര്യം. ഞാൻ ജനിച്ചു വളർന്ന ഇടുക്കിയിൽ പുസ്തകങ്ങൾ കിട്ടാൻ നിന്നെ ബുദ്ധിമുട്ടണമായിരുന്നു. ഇതിന് മാറ്റം വന്നത് കോതമംഗലം എൻജിനിയറിംഗ് കോളേജിൽ ചേർന്നപ്പോഴാണ്. അവിടുത്തെ ഹോസ്റ്റൽ കേരളത്തിന്റെ ഒരു പരിഛേദമായിരുന്നു. പുസ്തകവായനക്കാർ പലരുണ്ടായിരുന്നു. കൂടാതെ ഈ സമയത്ത് എനിക്ക് യൂണിവേർസിറ്റി മെരിറ്റ് സ്കോളർഷിപ്പും കിട്ടി. വർഷം ആയി രം രൂപ .മൂന്നു മാസത്തെ ഹോസ്റ്റൽ ഫീസ് കൊടുക്കാം. എത്രയാണ് കിട്ടുന്നതെന്ന് വീട്ടുകാർക്ക് വലിയ പിടിയില്ലാത്തതിനാൽ തുക മിക്കവാറും സിനിമ കണ്ടും പുസ്തകം വാങ്ങിയും തീർക്കും. കലാകൗമുദി യൊക്കെ സ്വന്തമായി വാങ്ങിത്തുടങ്ങിയത് ഇക്കാലത്താണ്. ഇടക്കൊക്കെ എർണാകുളത്ത് കറങ്ങുംബ്രോഡ് വേയുടെ തുടക്കത്തിലുള്ള പൈകോ യാ ണ് പ്രധാന ലക്ഷ്യം. ഇക്കാലത്ത് വായിച്ച പലതും പിന്നീട് സമൂഹത്തേയും സംഭവങ്ങളേയും നിരീക്ഷിക്കുന്നതിലും അഭിപ്രായങ്ങൾ രൂപീകരിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാൻ വായിച്ചു ശേഷം മറന്നു പോയ ചില പുസ്തകങ്ങളെ ഒർത്തെടുക്കാൻ ഒരു ശ്രമം തുടങ്ങുകയാണ്. സംഗതി ഓർമ്മയിൽ നിന്നാണ്. തെറ്റുണ്ടെങ്കിൽ സദയം പൊറുക്കുക ഫ്ലാറ്റ്ലാന്റ് എഡ്വിൻ ആബോട് എഴുതി 1884 ൽ പുറത്തിറങ്ങിയ സറ്റയർ ജോൺ റെയിലുള്ള ഒരു നോവലാണ്. കഥാപാത്രങ്ങൾ എല്ലാം ജോ മട്രിക്കൽ രൂപങ്ങളാണ്. എല്ലാവരും ദ്വിമാന ലോകത്താണ് ജീവിക്കുന്നത് . സ്ത്രീകൾ എല്ലാം നേർരേഖകളാണ്. പുരുഷൻമാർ പോളിഗണുകളും. കഥ പറയുന്നത് ഒരു ചതുരമാണ്. ഈ ദ്വിമാന ലോകത്ത് നമ്മുടെ ഇന്ത്യയിലെ പോലെ പല തരം ജാതി ഹൈരാർക്കികളുണ്ട്. താഴ്ന്ന ജാതിയിൽ പെട്ട ഇന്റല കടുകളെ പറ്റുമെങ്കിൽ കൊന്നുകളയും അല്ലെങ്കിൽ ഉയർന്ന ജാതിയിൽ ചേർക്കും. കഥ പറയുന്ന ചതുരം ജയിലിലാണ്. കുറ്റം മുന്നാമത് ഒരു ഡൈമെൻഷൻ ഉണ്ട് എന്ന് ദ്വിമാന ലോകത്ത് പ്രചരിപ്പിക്കാൻ ശ്രമിച്ചതാണ്. കഥ തുടങ്ങുന്നത് ദ്വിമാന ലോകത്തിന്റെ വിവരണത്തോടെയാണ്. തുടർന്ന് അവിടുത്തെചരിത്രം വീടുകൾ കാലാവസ്ഥ എന്നിവ വിവരിക്കുന്നു. ചതുരത്തിന് ഗോളത്തേക്കുറിച്ച് വെളിപാടുണ്ടാകുന്നു. ഗോളം ചതുരത്തെ മൂന്നാം മാനത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നു. ചതുരംതന്റെ പുതിയ സിദ്ധാന്തം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതോടെ ഭരണകൂടം ഇടപെടുന്നു.തുടർന്ന് സമകാലിന ഇന്ത്യയിലെ പോലെ കുറെ സംഭവങ്ങൾ. അവസാനം പല ജ്യാമിതീയ രൂപങ്ങളളേയു (ജാതിയനുസരിച്ച് ) കുട്ടക്കൊലക്കും ജയിൽ വാസത്തിനും ശിക്ഷിക്കന്നു. ജയിലിലാകുന്ന ചതുരത്തിന്റെ ഒർമ്മക്കുറിപ്പായിട്ടാണ് കഥ എഴുതിയിരിക്കുന്നത്. വിക്ടോറിയൻ കാലത്തെ വംശ വ്യവസ്ഥയെയും സ്ത്രീകളുടെ പദവിയേയും ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നു. വർത്തമാനകാലത്തെ പല സംഭവങ്ങളും വിവേചനങ്ങളും കാണുമ്പോൾ എനിക്ക് പണ്ടെന്നോ വായിച്ച ഫ്ലാറ്റ്ലാന്റ് ഓർമ്മ വരും. നിറയെ പ ട ങ്ങളുള്ള ഒരുപഴയ കോപ്പി കയ്യിലുണ്ടായിരുന്നു. ഇന്നലെ നോക്കിയിട്ട് കണ്ടില്ല. Pട. പ്രോജക്ട് ഗുട്ടൻബർഗിൽ ഫ്ലാറ്റ്ലാന്റിന്റെ കോപ്പിയുണ്ട്. ഒരു അനിമേഷൻ സിനിമയും ഇറങ്ങിയിട്ടുണ്ട്. യൂ ട്യൂബിൽ നോക്കിയിട്ട് കണ്ടെത്താനായില്ല.

Comments

Popular posts from this blog

pics to be added

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും