career guidance
ദാസപ്പൻ ചേട്ടനെ കുറെക്കാലം കൂടിയിട്ടാണ് കാണുന്നത്. ആൾ പഴയ
പട്ടാളക്കാരനാണ്. ഇപ്പേൾ തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ
സെക്യരിട്ടിയാണ്. പരിചയം പുതിക്കിക്കഴിഞ്ഞ് ദാസപ്പൻചേട്ടൻ പതിയെ ഒരു കാര്യം
അവതരിപ്പിച്ചു.
"സാറെ മകൾ കമ്പ്യുട്ടറിൽ ബിടെക് കഴിഞ്ഞു.ഇപ്പോ ബാങ്ക് കോച്ചിംഗിന് പോകാവാ.
സാറിന്റെ കോളേജിൽ ഗസ്റ്റ് ആയിട്ടെടുക്കുമോ."
"ചേട്ടാ. ഗസ്റ്റ് ഫാക്കൾടിക്ക് ഇപ്പോ എംടെക് വേണം, മോൾ എവിടെയാ പഠിച്ചത്."
'' ---- കോളേജിലാ. ചേർന്നപ്പം ഫുൾ പ്ലേസ്മെന്റാണെന്നാ അച്ചൻ പറഞ്ഞത് കാശ്
കുറച്ചായി. ലോണുണ്ട് പെൻഷനിന്ന് കുറച്ച് അടച്ചു. ഇപ്പൊം കമ്പ്യട്ടറൊന്നും
ആർക്കും വേണ്ടാത്രെ. ബാങ്കും പിഎസ്സിയുമാ എല്ലാരും നോക്കുന്നത് "
ഇതിന് ഒരു മറുവശം കൂടിയുണ്ട്. ആനന്ദ് എന്ന ഒരു പൂർവ്വ വിദ്യാർത്ഥിയുണ്ട്.
ചെറിയ ഒരു കമ്പനിയുടെ ഉടമയാണ്.പലപ്പോഴും കുട്ടികളെ ആനന്ദിന്റെ
കമ്പനിയിലേക്ക് റഫർ ചെയ്യാറുണ്ട്. അയാൾക്ക് വേണ്ടത്, സ്വന്തമായി കാര്യങ്ങൾ
ചെയ്യാനറിയാവുന്ന, അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളെയണ്.
പ്രോഗ്രാമിംഗ് അറിയണം. അത്യാവശ്യം വന്നാൽ ബൈക്കെടുത്ത് ക്ലയന്റ് സൈറ്റിൽ
പോകണം. ആനന്ദ് കുട്ടികളെ ഇന്റർവ്യു നടത്തുന്നത് പ്രത്യേക രീതിയിലാണ്.
വീട്ടിൽ നിന്ന് ഇന്റർവ്യവിന് വന്ന വഴിയാകും ആദ്യം.ബസിൽ വന്നവരോട്
ടിക്കറ്റൊക്കെ ചോദിക്കും. . അച്ഛൻ കൊണ്ടുവിട്ടവരെ പത്ത് മിനിട്ട്
കൊണ്ടൊഴിവാക്കും. ആ മണിക്കൂർ കൊണ്ട് ആളെ അളന്ന് തൂക്കിയെടുക്കും.
കാണുമ്പോഴെല്ലാം കൊള്ളാവുന്ന പയ്യൻമാരുണ്ടോയെന്ന് ചോദിക്കും. ഈ വർഷം
ഇത്തരം ആളുകളെ കൊടുക്കാനില്ല. എൻജിനിയറിംഗ് പാസായവർ ഇഷ്ടം പോലെയുണ്ട്.
പക്ഷെ കാര്യത്തിന് കൊള്ളാവുന്നവർ വളരെ കുറച്ചാണുള്ളത്. കേരളത്തിലെ
യുവാക്കളും ചെറുകിട സ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധിയാണിത്. നാലഞ്ച്
കൊല്ലം മുൻപ് നാട്ടുകാരെല്ലാം കൂടി പിള്ളേരെ എൻജിനിയറിംഗ് കോളേജിലേക്ക് മേൽ
കീഴ് നോക്കാതെ പറഞ്ഞു വിട്ടതിന്റെ ഫലം .
ഈ വർഷം പുറത്തിറങ്ങുന്ന നല്ലൊരു പങ്ക് എൻജിനിയർ മാർക്കും പ്ലേസ്മെൻറ്
ആയിട്ടില്ല. വൻകിട കമ്പനികൾ റിക്രൂട്ട്മെന്റ് കുറച്ചു. ചെറിയ കമ്പനികളിൽ
ആളെ ആവശ്യമുണ്ട്. പക്ഷെ അവർക്ക് വേണ്ടത് ഒൾ റൗണ്ടർമാരെയാണ്.
ക്ലാർക്കുമാരെയല്ല.
നമുക്ക് ഈ വർഷം എൻജിനിയറിംഗിന് ചേരാൻ തയ്യാറെടുത്ത് നിൽക്കുന്ന ഒരു
വിദ്യർത്ഥിയെ എടുക്കാം. ഇയാൾ കരുതുന്നത് കോളേജ് അടിച്ചു പൊളിച്ച്
നടക്കാനുള്ള ഒരിടമാണ്. ചേർന്നാൽ നാലു വർഷം അർമാദിക്കാം .പിന്നെ
വരുന്നിടത്ത് വെച്ച് കാണാം. ഈ കുട്ടിയുടെ അച്ഛൻ ചിന്തിക്കുന്നത് ഇവനെ
ടോംസ് കോളേജ് പോലെ അച്ചടക്കമുള്ള സ്ഥലത്തെ വിടെയെങ്കിലും ചേർക്കണം. ബാക്കി
അവർ നോക്കിക്കൊള്ളും.
ഇതിനിടയിലാണ് ബിഎസ് വാര്യ രെ പോലുള്ളവർ നമുക്ക് ബ്രാഞ്ച് മാറി പിടിക്കാം,
ഫോറൻസിക്ക് സയൻസ് പഠിക്കാം എന്നൊക്കെ പറഞ്ഞ് വരുന്നത്. ഈയുള്ളവൻ കഴിഞ്ഞ 25
വർഷമായി എൻജിനിയറിഗ് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. റിട്ടയർ
ചെയ്യാറായി.ശിഷ്ടകാലം
വാര്യരുടെ പോലെ ഒരു ഉപദേശകനായി കഴിഞ്ഞുകൂടാം എന്ന് തോന്നുന്നു . ഒരു
തുടക്കം എന്ന നിലയിൽ ഒരു പരമ്പര FB യിൽ പയറ്റി നോക്കാം. വല്ല പത്രക്കാരോ
ടീവിക്കാരോ വിളിച്ചാലായി.
പരമ്പരയുടെ എപ്പി ഡോസുകൾ ഇങ്ങനെയാണ്.
1 എൻജിനിയറിംഗിന് ചേരണോ?
2 ഏത് ബ്രാഞ്ചാണ് നല്ലത്?
3 ഏത് കോളേജിൽ ചേരണം?
4 ചേർന്നു കഴിഞ്ഞാൽ എന്താണ് നാലു വർഷം കൊണ്ട് ചെയ്യെണ്ടത്?
5. ......
ജനപിന്തുണയുണ്ടെങ്കിൽ തുടരും. ഇല്ലേൽ ഫോറൻസിക്കിൽ പിടിക്കും
അപ്പോ തുടങ്ങാം.
(ഇത് എന്റെ സ്വകാര്യ അഭിപ്രായമാണ്.)
ഭാഗം ഒന്ന്.
https://m.facebook.com/story.php?story_fbid=10213239964499675&id=1413340340
Comments
Post a Comment