റബർ ബോർഡ് പൂട്ടാൻ പോകുന്നു

റബർ ബോർഡ് പൂട്ടാൻ പോകുന്നു എന്ന് കേൾക്കുന്നു. നന്നായി. ഞാൻ ആദ്യമായി റബർ ബോർഡ് എന്ന് കേൾക്കുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അക്കാലത്താണ് എന്റെ അച്ഛന് പൈതൃകമായി ലഭിച്ച പുരയിടത്തിൽ റബർ കൃഷി ചെയ്യാൻ മൂപ്പർ തീരുമാനിച്ചത്. റബർ ബോർഡിൽ നിന്ന് മുവായിരം രൂപ സബ്സിഡി കിട്ടും. അതു വാങ്ങി പുട്ടടിക്കാം എന്നതായിരുന്നു ഓഫർ.പറമ്പിൽ നിറയെ മരങ്ങൾ ഉണ്ട്. മാവ് പ്ലാവ് ആഞ്ഞിലി മരുത് ,പയ്യാനി, പഞ്ഞി ,ഈന്ത് ഒക്കെ നിരന്ന് നിൽക്കുന്നത് നല്ല ഓർമ്മയുണ്ട്. പ്ലാവിനൊക്കെ പേരു പോലും ഉണ്ടായിരുന്നു. പൊട്ടൻ വെരിക്ക, കുഞ്ഞിക്കൂഴഎന്നിങ്ങനെ. അപ്പൻ അതുവരെ ഒരു ബുദ്ധിജീവിയായിരുന്നതിനാൽ പറമ്പിൽ പാണൽ കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ കുറ്റിച്ചെടികളും സുലഭം.റബർ ആപ്പിസർ വന്ന് എല്ലാം വെട്ടണം സബ്സിഡി വേണേൽ ആകെ ഒരു എക്കറിന് അഞ്ചു മരമേ പറ്റു എന്ന് അരുളിച്ചെയ്തു. നൂറ് രൂപായും പറ്റി. ഈ പുംഗവൻമാരാണ് പാലാ കാഞ്ഞിരപ്പള്ളി റബർ ബെൽറ്റിനെ ഇപ്പോഴത്തെ പരുവമാക്കിയത്. ലവൻമാരെ ഒരു മൂലക്ക് ഇരുത്താൻ തീരുമാനിച്ച മോദിക്ക് അഭിവാദ്യങ്ങൾ (കാരണം വേറേയാണെന്നറിയാം.എങ്കിലും അന്യം നിന്ന് പോയ ചെടികളുടെയും കിളികളുടെയും തോടുകളുടേയും പേരിൽ നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ) Pട: അമ്പത് വയസിന് മേൽ പ്രായമുള്ള പാലാക്കാരുടെ കമന്റ് മാത്രം സ്വീകരിക്കുന്നതാണ്. മാണികോoഗ്രസുകാർ കമന്റരുത്. പ്ലീസ്.

Comments

Popular posts from this blog

pics to be added

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും