ചക്ക മാഹാത്മ്യം
ചക്ക മാഹാത്മ്യം
ചക്ക സീസൺ തുടങ്ങുന്നത് ഡിസംബർ അവസാനത്തോടു കൂടിയാണ്. കട്ടിക്കാലത്ത്
മിക്കവാറും ക്രിസ്തുമസ് അവധിക്കായിരിക്കും ആ സീസണിലെ ആദ്യ ചക്ക
മൂക്കുന്നത്.
മീനച്ചിൽ തൊടുപുഴ ബെൽറ്റിൽ ചക്ക പുഴുങ്ങുകയാണ്
ചെയ്യുന്നത്.തിരുവനന്തപുരത്തേ പോലെ കറിവെക്കില്ല. (ചക്ക കറി വെക്കുന്നവർ
താഴേക്ക് വായിക്കണമെന്നില്ല.:D)
പുഴുക്കുതന്നെ രണ്ടു രീതിയിൽ ഉണ്ട്. ചക്ക ഉപ്പേരിപ്പരുവത്തിൽ അരിഞ്ഞ് അൽപം
വെള്ളമൊഴിച്ച് വേവിക്കും തേങ്ങ മഞ്ഞൾ കാന്താരി വെളുത്തുള്ളി ഒക്ക അരച്ച്
ഇതിലിട്ട് ഇളക്കും. ഇതാണ് സാധാരണ ഉണ്ടാക്കുന്ന പുഴുക്ക്. ഇത്
ഇളക്കുമ്പോഴുള്ള മണം tantalizing ആണ്. ഇതിന്റെ കൂടെ കോഴിക്കറി ബെസ്റ്റാണ്.
ഇല്ലെങ്കിൽ മുളക് പൊട്ടിച്ചതായാലും മതി. ഈ സിസണിൽ ഇവിടുത്തെ ഷാപ്പിലൊക്കെ
കിട്ടും. പനങ്കള്ളിന്റെ കൂടെ അത്യത്തമം.
രണ്ടാമത്തേ രീതിക്ക് ചക്ക അരിഞ്ഞു പുഴുങ്ങുക എന്നാണ് വീട്ടിൽ പറഞ്ഞു
കേട്ടിട്ടുള്ളത്.
നല്ല മൂത്ത ചക്ക നല്ലവണ്ണം വേവിച്ച് ഒരു സെമി ലിക്വിഡ് പരുവമാകും.
ഇതിലേക്ക് തേങ്ങ ച്ചമ്മന്തി ഒഴിച്ച് കഴിക്കാൻ നല്ല രസമാണ്. ഇതിൽ മഞ്ഞൾ
ചേർക്കില്ല. അതു കൊണ്ട് ചിലർക്കൊക്കെ അത്ര പിടിക്കില്ല.
ഈ സിസണിലെ ആദ്യ ചക്കപ്പുഴുക്ക് നാടൻ കോഴിക്കറിക്കൊപ്പം കഴിച്ച്
മകിഴ്ചിയടഞ്ഞ നിങ്ങളുടെ സ്വന്തം ലേഖകൻ പൂഞ്ഞാറിൽ നിന്ന്.
Comments
Post a Comment