മുൻകൂർ ജാമ്യം.
എസ്രതിയേറ്ററിൽ പോയി കണ്ട ഒരു ഹതഭാഗ്യൻ എഴുതിയതാണ്.
എല്ലവരും ടി വി യിൽ കണ്ട സ്ഥിതിക്ക് വീണ്ടും റിലീസാക്കുന്നു.
എന്റെ ഡിങ്കോയിസ്റ്റു സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥനയുണ്ട്. ഉടനെ തന്നെ
നിങ്ങളുടെ കൈവശമുള്ള വി.ബാലമംഗളത്തിന്റെ കോപ്പികൾ ഒരു
വിഞ്ഞപ്പെട്ടിയിലിട്ട് വല്ല കക്കൂസ് ടാങ്കിലോ തട്ടിൻപുറത്തോ മറ്റോ
ഒളിപ്പിക്കുക. പെട്ടിയുടെ പുറത്ത് ഡിങ്ക ചിഹ്നങ്ങൾ രേഖപ്പെടുത്താൻ
മറക്കരുത്. കഴിയുമെങ്കിൽ നഴ്സറി കുട്ടികളുടെ രണ്ട് നോട്ടുബുക്കും
ഇട്ടേക്കണം. പട്ടി പൂച്ച ആന എന്നീ മൃഗങ്ങളുടെ ചിത്രങ്ങളുള്ള ബുക്കാണ്
വേണ്ടത്. ഭാവിയിലെ മലയാള സിനിമക്ക് വലിയ സംഭാവനയാവും ഇത്.
ഡിങ്കോയിസ്റ്റുകൾക്ക് കേരളത്തിൽ അധിക കാലം തമസിക്കാനാവുമെന്ന് ഞാൻ
കരുതുന്നില്ല. അല്ലെങ്കിൽത്തന്നെ ഡിങ്കന്റെ കാഹളം കേൾക്കുമ്പോൾ
പങ്കിലക്കാട്ടിലേക്ക് പാലായനം ചെയ്യേണ്ടതുണ്ടല്ലോ.
ഇനി ഒരു നൂറ് നൂറ്റമ്പത് വർഷം കഴിഞ്ഞുള്ള സിനാറിയോ നോക്കാം. സംവിധായകനാകാൻ
നടക്കുന്ന 54 സപ്ലിയുള്ള ഒരു ബിടെക് പയ്യൻ അവിചാരിതമായി കക്കൂസ് ടാങ്ക്
തുറക്കുന്നു. ബാലമംഗളവും നേഴ്സറി ബുക്കും കാണുന്നു. ബുക്ക്
വായിക്കുമ്പോൾത്തന്നെ പയ്യന് ഇത് പുരാതന ഡിങ്കോയിസ്റ്റ് തന്റെ കാറിന്
തൃശ്ശൂർ പൂരത്തിന്റെ സമയത്ത് അള്ളുവെച്ച ഏതോ ഒരുവ നോട് പ്രതികാരം
ചെയ്യാനായി ഒരു പൂച്ചയെ ആവാഹിച്ച് ഇരുത്തിയിരിക്കുന്നതാണെന്ന്
മനസിലാക്കുന്നു. ബാലമാഗളത്തിലാണെങ്കിൽ ഡിങ്കന്റെ പൂർണ്ണകായ ചിത്രവും.
പയ്യന്റെ ഭാവന ചിറക് വിടർത്തുകയാണ് സൂർത്തുക്കളേ.
ഇനി തിരക്കഥയെഴുത്തായി. കഥയും കഥാപാത്രങ്ങളും സാങ്കൽപികം.
ഏകദേശ രൂപം ഇങ്ങനെയാണ്. (ദേശിയ ഗാനവും ശ്വാസകോശവും ആവശ്യത്തിന് ചേർക്കണം.)
ലാലൂരിലെക്ക് വേസ്റ്റ് എടുക്കാൻ കോൺട്രാക്ട് ആയി ഓടുന്ന ലോറിയുടെ കിളിയാണ്
നായകൻ. വിഞ്ഞപ്പെട്ടിയിലുള്ളപുച്ചയെ ഉപയോഗിച്ച് തൃശ്ശൂർ പട്ടണത്തെ
പൂരത്തിന്റെ ദിവസം നാറ്റിക്കാനാണ് പുരാതന ഡിങ്കോയി്സ്ററിന്റെ പദ്ധതി.
പൂച്ചയുടെ പ്രേതം കിളിയിൽ പരകായപ്രവേശം ചെയ്യുന്നത് അവന്റെ
ഭാര്യയിലൂടെയാണ്. ആ പാവം സ്ത്രി ആക്രിക്കടയിൽ നിന്ന് കോഴിയെവിരിയിക്കാനായി
വിഞ്ഞപ്പെട്ടി വാങ്ങുന്നു. പെട്ടി തുറന്നതും പ്രേതം കട്ടിൽ
കീഴിലൊളിക്കുന്നു. തുടർന്ന് പലതവണ നായകനെ വരുതിയിലാക്കാൻ നോക്കുന്നു. ഇവിടെ
രാത്രിസീ നൊക്കെ ഇടാം.
അവസാനം നായകൻ മാക്ക്ബുക്ക് തുറന്ന് കോൺജുറിംഗ് 2 കാണുമ്പോൾ
സ്ക്രിൻബ്ലാങ്കാക്കിയാണ് നായകന്റെയുള്ളിൽ കയറുന്നത്.
ഡിങ്കോയിസ്റ്റ് ന്റെ പ്രതികാരം കിളിയിലൂടെയാണ് നടപ്പാക്കാൻ പോകുന്നത്.
കിളിയാകുമ്പോ വേസ്റ്റ് ലോറിക്ക് സ്വരാജ് റൗണ്ടിൽ വെച്ച് തന്നെ അള്ളുവെക്കാൻ
എളുപ്പമാണ്. ഇത് പൂര ദിവസം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇനി പൂച്ച കരയുന്ന കുറെ സീൻ വേണം. കിളിയുടെ ഭാര്യ കുരിശ്, പൂച്ച,കണ്ണാടി
ഒക്കെ ആവശ്വത്തിന് ചേർക്കാം. പ്രേത കഥയല്ലെ.
ഈ പദ്ധതി സ്വപ്നത്തിൽ മണത്തറിയുന്ന ലോറി ഡ്രൈവർ പരിഭ്രാന്തനാകുന്നു.
കിളിയുടെ ഭാര്യയിൽ നിന്ന് ബാലമംഗളത്തിന്റെ ഫോട്ടോ സ്റ്റാറ്റ് എടുത്ത് ബോംബേ
ക്ക് അയക്കുന്നു. അധോലോകത്തിന്റെ സഹായത്താൽ ഡിങ്കോയിസ്റ്റുകൾ മൊത്തം
പങ്കിലക്കാട്ടിലാണെന്ന് കണ്ടെത്തുന്നു.
പങ്കാലക്കാട്ടിൽ നിന്ന് ടൂർ വന്ന ഒരു ലോറി ഡിങ്കോയിസ്റ്റുകളെ കപ്പയും മീൻ
കറിയും കൊടുത്ത് വരുത്തുന്നു. ഇക്കുട്ടത്തിൽ ഒരു ഡിങ്ക മത
ബിഷപ്പുമുണ്ട്.പിന്നെ കിളിയെ ജവാൻ കൊടുത്ത് മയക്കി ഇടിഞ്ഞു വീഴാറായ ഒരു
മാളത്തിൽ കിടത്തുന്നു. ഇനി ഡിങ്ക ബിഷപ്പുമായി
പ്രേത /പൂച്ച ഡയലോഗ്. പൂച്ചയുടെ ഫ്ലാഷ് ബാക്ക്.( ആവശ്യത്തിന് ). പണ്ട്
അള്ളു വെച്ച കഥ.
തുടർന്ന് ഡിങ്കോയിസ്റ്റുകൾ ചേർന്ന് ബാലമംഗളം വായിക്കുന്നു. ബിഷപ് അത്യു
ച്ചത്തിൽ "പങ്കിലവാസാ" പാടുന്നു. പൂച്ചയുടെ പ്രേതത്തെ വീണ്ടും
പെട്ടിയിലാക്കുന്നു. പെട്ടി വീണ്ടും ടാങ്കിലിടുന്നു.
വേസ്റ്റ് വണ്ടി അള്ളില്ലാതെ സ്വരാജ് റൗണ്ടിലൂടെ പറക്കുന്നു.
ശുഭം.
Comments
Post a Comment