End-to-end_encryption -

മന്ത്രിയെ കുടുക്കി ചാനലിൽ വന്ന ക്ലിപ്പ് നമ്മുടെ സ്വകാരത സംബന്ധിച്ച ചില പ്രശ്നങ്ങളെ തുറന്നു കാണിക്കുന്നുണ്ട്. ഇതെന്താണെന്ന് നോക്കാം. മന്ത്രിയുടെ സംഭാഷണം ചോരാൻ മൂന്ന് വഴികളാണുള്ളത്. ഒന്ന് മന്ത്രിയുടെ ഫോണിൽ നിന്ന്. രണ്ട് സ്ത്രീയുടെ ഫോണിൽ നിന്ന്. മൂന്ന് ടെലികോം പ്രൊ വൈഡറിൽ നിന്ന്. മന്ത്രിയുടെ ഫോണിൽ കോൾറിക്കോർഡർ ഉണ്ടാകാൻ സാധ്യത്യയുണ്ട്. ഒരു രാഷ്ട്രീയ പ്രവർത്തകന്‌ കോൾ റിക്കോർഡ് പലപ്പോഴും നിലനിൽപിന്റെ പ്രശ്നമാണ്. താനുൾപ്പെട്ട ഡീലുകൾ, നിയമവിരുദ്ധ ഇടപാടുകൾ ശുപാർശകൾ എന്നിവയിൽ നിന്ന് പിന്നീടുണ്ടായേക്കാവുന്ന ഭവിഷ്യത്തിൽ നിന്ന് സ്വയ രക്ഷ നേടുന്നതിന് പല രാഷ്ട്രീയക്കാരും ബിസിനസു കാരും കോൾ റക്കോർഡ് ചെയ്യാറുണ്ട്. മന്ത്രിയുടെ കയ്യിൽ നിന്ന് ഇത് ചോരാനുള്ള സാധ്യത ഇക്കഥയറിയാവുന്ന ഏതെങ്കിലും വിശ്വസ്തൻ വഴിയാകാം. ഈ വഴി ഇനിയും പലരുടേയും ഫോൺ ചോരാം. അതിനാൽ മന്ത്രിമാരെയൊക്കെ സ്മാർട്ട് ഫോൺ സ്മാർട്ടായി ഉപയോഗിക്കാനും അത്യാവശ്യം സ്വകാര്യ ഡേറ്റ സംരക്ഷിക്കാനും അടിയന്തിരമായി പഠിപ്പിക്കണം. അടുത്തത് സ്ത്രീ മനപ്പൂർവം മന്ത്രിയെ കുടുക്കുന്നതിന് കോൾ റക്കോർഡ് ചെയ്ത താകാം. ഗുഢാലോചന നടത്തി ലേഖകന് ഈ സംഭാഷണം ചോത്തി നൽകിയിട്ടുണ്ടാകണം. മന്ത്രി ഇവരെ ഭീഷണിപ്പെടുത്തുകയോ, നിയമവിരുദ്ധമായ എന്തെങ്കിലും സഹായം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ ഇത് ഒന്നാംതരം വഞ്ചനയാണ്. അന്വോഷണം നടത്തി സ്ത്രീക്കതിരെയും ലേഖകനെതിരേയും കേസെടുക്കണം. പറ്റുമെങ്കിൽ ചാനൽ മേധാവിയെത്തന്നെ അകത്തിടണം. ഫോണുപയോഗിക്കുന്ന എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ് ഇന്നത്തെ സംഭവം. മറുഭാഗത്ത് നിങ്ങൾ പറയുന്നതൊക്കെ റക്കോർഡ് ചെയ്യുന്നുണ്ട് എന്നു കരുതി വേണം സംസാരിക്കാൻ. ഉദ്യോഗസ്ഥർക്കും മറ്റും ഫോണിലൂടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിർദേശം കൊടുക്കുന്നത് അപകടമാണ്. ഇത് എല്ലാ രാഷ്ട്രീയക്കാർക്കും മനസ്സിലാക്കി കൊടുക്കണം. അഴിമതിയോശുപാർശയോ ഉള്ള കുറേ ക്ലിപ്പ് കൾ കടി പുറത്ത് വരട്ടെ. മൂന്നാമത്തെ സാധ്യതയാണ് എന്നെ ഏറ്റവും ഭീതിപ്പെടുത്തുന്നത്. ഏതൊരു വ്യക്തിയുടേയും സംഭാഷണങ്ങൾ ടെലികോം പ്രൊ വൈഡറിൽ നിന്ന് ചോരാം. ഇത് സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് നിയമ വിരുദ്ധമായി ചോരാൻ അതിനുള്ളിലുള്ള ആരെങ്കിലും വിചാരിച്ചാൽ മതി. ചോർത്തൽ ഉപകരണങ്ങൾ എല്ലാ ഓപ്പറേറ്റർമാരും സ്ഥാപിക്കണമെന്ന് നിഷകർഷിച്ചിട്ടുണ്ട്. നിയമ വിധേയമായി ചോർത്താൻ കടമ്പകളേറെയുണ്ടെങ്കിലും പോലിസിന്റെയും ഇന്റെലിജെൻസിന്റെയും നടത്തിപ്പുകാർക്ക് ഇത് മറികടക്കാൻ ഒരു ഫോൺ കോൾ മതിയാവും. മഞ്ഞ ഉടുപ്പിട്ട പത്രക്കാരൊക്കെ ഇത് ചെയ്യിക്കുന്നുമുണ്ടാകണം. നിയമപരമല്ലാത്ത മാർഗ്ഗങ്ങളിൽ ഫോൺ ചോർത്തുന്നു എന്ന് കുറെ ദിവസം മുൻപ് നിയമസഭയിൽ ഒരാരോപണം വന്നിരുന്നു. സർക്കാർ ഇത് അടിയന്തിരമായി അന്വോ ഷിക്കണം. (കേരള സർക്കാരിന് ഇക്കാര്യത്തിൽ എത്രമാത്രം മുന്നോട്ടു പോകാനാകും എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഭരണഘടന പ്രകാരംടെലികോം ഒരു സംസ്ഥാന വിഷയമല്ല എന്നാണ് എന്റെ ധാരണ. ബിഗ് ബ്രദർ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകണം.) ഇതിന് ഒരു പരിഹാരം എൻക്രിപ്റ്റഡ് കോളുകൾ ഉപയോഗിക്കുക എന്നതാണ്. ഇതിൽ നിങ്ങളുടെ സംഭാഷണം ക്രിപ്റ്റോ ഗ്രാഫിക് കി ഉപയോഗിച്ച് എൻക്രിപ്പ് റ്റ് ചെയ്താണ് അയക്കുന്നത്. തിയററ്റിക്കലി എൻഡ് ടു എൻഡ് എൻക്രിപ്പ് ഷൻ ഉള്ള മെസേജിനെ ഇടക്ക് വെച്ച് ഡി കോഡ് ചെയ്യാനാവില്ല. ഇവിടെയും പ്രൊ വൈഡർ പ്രശ്നക്കാരനാകാം. വാട്ട് സാപ് പോലെയുള്ള ഡാറ്റാ അധിഷ്ടിത കോളുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയക്കാരൊക്കെ ഇത്തരം എൻക്രിപ്റ്റഡ് കോളുകളിലേക്ക് മാറട്ടെ. വാട്ട്സാപ്പ് കോൾ സുരക്ഷിതമാണോ എന്ന് ഉറപ്പിക്കാൻ വാട്ട് സാപ്പിന്റെ മുതലാളിക്ക് മാത്രമെ കഴിയു. ഇതിനു വേണ്ട ക്രിപ്റ്റോഗ്രാഫിക് അൽഗോരിതം അവരുടെ കയ്യിലാണ് .അത് ഓപണല്ലാത്തിടത്തോളം മുതലാളിയുടെ വാക്ക് വിശ്വസിക്കാനെ നമുക്ക് പറ്റു. മൈക്രോസോഫ്റ്റ് സ്കൈപ്പിൽ ബാക് ഡോർ ഇട്ട കഥ സ്നോഡൻ പുറത്ത് കൊണ്ടു വന്നിരുന്നു. ഇത് സംബന്ധിച്ച വിക്കി പേജ് താഴെ കൊടുത്തിട്ടുണ്ട്. വിദേശങ്ങളിലൊക്കെ പ്രൈവസി കുറേക്കൂടി സീരിയസ് വിഷയമായതുകൊണ്ട് സാദാ സൈബർ പോലിസിലെ എഡ് അങ്ങത്തെ വിചാരിച്ചാലൊന്നും സംഗതി പുറത്ത് വരില്ല. മഞ്ഞളത്തിനൊക്കെ കിട്ടാക്കനിയാവും ഈ വഴിക്കുള്ള കോൾ റെക്കോർഡ് . പുന്നക്കാമുകളിൽ പാർട്ടി സമ്മേള ന ത്തിന്റ പോസ്റ്റർ ഒട്ടിച്ചോ കീറി യോ എന്നതൊന്നും അമേരിക്കൻ സായിപ്പിനെ ബാധിക്കാത്തിടത്തോളം കാലം നമ്മുടെ വാട്ട് സാപ്പ് കൊച്ചുവർത്താനം സുരക്ഷിതമാണെന്ന് കരുതാം. ps: എന്നെ ഫോൺ വഴി ഭീഷണിപ്പെടുത്താൻ നോക്കുന്നവർ ജാഗ്രതൈ :D :D https://en.m.wikipedia.org/wiki/End-to-end_encryption -

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.