സോഫ് റ്റ് വെയർ ഡിഫൈൻഡ് റേഡിയോ

ഇലക്ട്രോണിക്സ്, കമ്പ്യട്ടർ, കമ്മ്യൂണിക്കേഷൻ എന്നിയയിൽ താൽപര്യമുള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു ഹോബി പ്രോജക്ട് പരിചയപ്പെടുത്താം. സംഗതി സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോ ആണ്. സാധാരണ നാം കാണുന്ന റേഡിയോ ഒക്കെത്തന്നെ അനലോഗ് റിസപ്ഷനാണ് നടത്തുന്നത്. റേഡിയോ തരംഗങ്ങളെ സ്വീകരിച്ച് അതിൽ നിന്ന് ശബ്ദതരംഗങ്ങളെ വേർതിരിച്ച് നമ്മെ കേൾപ്പിക്കകയാണ് ഇവയുടെ ജോലി. നാം നിത്യേന കാണുന്ന റേഡിയോയിൽ അനലോഗ് സിഗ്നൽ പ്രോസസിംഗ് ആണ് ഉപയോഗിക്കുന്നത്. ഈ രീതിയിൽ നമുക്ക് ആവശ്യമായ സിഗ്നലിനെ അനാവശ്യ നോയിസിൽ നിന്ന് വേർതിരിക്കുന്നതിനുള്ള കഴിവ് പരിമിതമാണ്‌. ഇതു കൊണ്ടാണ് ഇടിമിന്നൽ വരുമ്പോഴും സ്വിച്ചിടുമ്പോഴും റേഡിയോയിൽ പറ പറ ശബ്ദം കേൾക്കുന്നത്. സോഫ് റ്റ് വെയർ ഡിഫൈൻഡ് റേഡിയോ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ സ്വീകരിച്ച് അന ലോഗ് ഡിജിറ്റൽ കൺവെർഷൻ നടത്തി സിഗ്നലിനെ ഡിജിറ്റൽ രൂപത്തിലാക്കും. തുടർന്ന് നമുക്കാവശ്യ മായ ഇൻഫോർമേഷൻ വേർതിരിക്കുക, അതിന്റെ രൂപവും ഭാവവും മാറ്റുക തടങ്ങിയ ജോലികൾ കമ്പ്യൂട്ടിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് നടത്തും. അന ലോഗ് സംവിധാനത്തെക്കാൾ വളരെ കാര്യക്ഷമമായി സിഗ്നൽ പ്രോസസിംഗ് നടത്താനാകും എന്നതാണ് ഇവയുടെ മെച്ചം. സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോ നിങ്ങളുടെ മൊബൈലിലൊക്കെയുണ്ട്. ഇനി നമുക്ക്‌ പരീക്ഷണത്തിലേക്ക് കടക്കാം. RTLSDRഡോങ്കിൾ ഒരണ്ണം സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ ഡോങ്കിളുകൾ ഡിജിറ്റൽ വിഡിയോ ബ്രോഡ്കാസ്റ്റ് (DVB - T) റിസീവർ എന്ന പേരിലാണ് മാർക്കറ്റിൽ കാണുക. ഡി വി ബി നമ്മുടെ നാട്ടിൽ പ്രചാരത്തിലില്ലാത്തതിനാൽ ലോക്കൽ കടയിൽ കിട്ടിയെന്നു വരില്ല. അലി എക്സ്പ്രസിലും ഇബേയിയും 10 ഡോളറിൽ താഴെ വിലയ്ക്ക് ഇവകിട്ടും. 24 മെഗാഹെർട്ട്സ് മുതൽ 1850 മെഗാഹെർട്ട്സ് വരെയുള്ള ഏത് ഫ്രീക്വൻസിയിലും ഇവയെ ട്യൂൺ ചെയ്യാം. ഇത് വളരെ വലിയ ഒരു റേഞ്ച് ആണ്. ഒരു മാതിരി കമ്മ്യൂണിക്കേഷൻ ചാനലുകളൊക്കെ ഈ റേഞ്ചിൽ വരും. RTLഡോങ്കിൾ വിൻഡോസിലും ലിനക്സിലും ആൻഡ്രോയിഡിലും പ്രവർത്തിക്കും. വിൻഡോസിൽ SDR # എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. ലിനക്സിൽ നിറയെ ഓപ്ഷൻസ് ഉണ്ട്.ഈ സോഫ്റ്റ് വെയറുകൾ എല്ലാം വിവിധ മോഡുലേഷൻ സ്കീമുകൾ ഡി കോഡ് ചെയ്യും. നിങ്ങൾക്ക് മേൽ പറഞ്ഞ റേഞ്ചിലുള്ള ഏത് ഫ്രീക്വൻസിയിലും നടക്കുന്ന കമ്യൂണിക്കേഷൻ കേൾക്കാൻ പറ്റും ( കേട്ടിട്ട് പോലിസിന്റെ ഇടി കിട്ടിയാൽ ഞാനുത്തരവാദിയല്ല) . ഇത്തിരി പരിശ്രമിച്ചാൽ എയർക്രാഫ്റ്റ് ,കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ കേൾക്കാൻ പറ്റും. ആദ്യമായി പരീക്ഷിക്കുന്നവർ FM റേഡിയോ, ദൂരദർശൻ, ഹാം റേഡിയോ എന്നിവ ട്യൂൺ ചെയ്ത് നോക്കുക.a ഒരു ഹോബി എന്ന നിലയിൽ ചെയ്യാവുന്ന പരീക്ഷണങ്ങളിൽ ചിലത് ഇവയാണ്. 1) ഡോങ്കിളിന് എക്റ്റേണൽ ആന്റി ന പിടിപ്പിക്കുക. 2) ഷോർട്ട് വേവ് സിഗ്നൽ (24 mhzൽ താഴെ) കേൾക്കുന്നതിന് ഒരു ചെറിയ കൺവെർട്ടർ നിർമ്മിക്കുക. 3) ഇ ന്റർനാഷണൽ സ്പേസ് സ്റ്റേഷൻ കേൾക്കുക 4) ഈ ഡോങ്കിൾ റാസ്പ്ബെറി പൈ പോലെയുള്ള കുഞ്ഞൻ കമ്പ്യൂട്ടറുമായി കണക്ട് ചെയ്ത് ഒരു പോർട്ടബിൾ റേഡിയോ ഉണ്ടാക്കുക ഇലക്ടോണിക്സ് വിദ്യാർത്ഥികൾക്ക് അവരുടെ കമ്മ്യൂണിക്കേഷൻലാബ്. ഡി എസ് പി ലാബ് തുങ്ങിയവയിൽ നടത്തുന്ന പരീക്ഷണങ്ങൾ എല്ലാം ഈ ഡോങ്കിളിൽ നിന്ന് കിട്ടുന്ന റോ ഡാറ്റാ ഉപയോഗിച്ച് ചെയ്യാം. ഐ ഐ ടി ബോംബേയിലെ കമ്യൂണിക്കേഷൻലാബ്, എം ഐ ടി സിഗ്നൽ പ്രോസസിംഗ് ലാബ് എന്നിവയുടെ ലിങ്ക് കണ്ടു പിടിച്ച് നോക്കായാൽ കുടുതൽ വിവരം കിട്ടും. ഇതിനുമപ്പുറത്തേക്ക് പോകേണ്ടവർക്ക് ഗ്നൂ റേഡിയോയിൽ കൈവെക്കാം. ഗ്നൂറേഡിയോ ഡവലപ്പറായ ശ്രീരാജ് ഇവിടെയുണ്ട്. Sreeraj Rajendran താഴെ എന്റെ കയ്യിലുള്ള ഡോങ്കിൾ കാണിച്ചിരിക്കുന്നു. റാസ് പ്ബെറി പൈയിൽ പിടിപ്പിച്ചാണ് ഞാൻ ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റ് നോക്കാം. https://rtlsdr.org

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.