മലയാളം ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് അച്ചടിച്ചു

മലയാളം ചോദ്യപ്പേപ്പറിൽ ഇംഗ്ലീഷ് അച്ചടിച്ചു എന്ന് ഏതോ മ. ചാനൽ വിളിച്ചു കൂവുന്നുണ്ടല്ലോ. ഈ സന്ദർഭത്തിൽ ഭാഷാ പഠനത്തേക്കുറിച്ച് ചില കാര്യങ്ങൾ കുറിക്കട്ടെ. കേരളത്തിൽ സ്കൂൾ ക്കുട്ടികൾ മൂന്ന് ഭാഷകളാണ് ഇപ്പോൾ പഠിക്കുന്നത്. ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിവ. ഒന്നാമതായി ആലോചിക്കേണ്ടത് കുട്ടികൾ മൂന്ന് ഭാഷ പഠിക്കേണ്ടതുണ്ടോ എന്നാണ്. നമ്മുടെ സ്കൂളിൽ നിന്ന് +2 പാസായ ഏതെങ്കിലും കുട്ടി ഹിന്ദി സംസാരിക്കുമോ. ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികൾ അൽപമെങ്കിലും ഹിന്ദി മനസ്സിലാക്കുന്നുണ്ടെങ്കിൽ വല്ല സീരിയലും കണ്ടിട്ടാകും. പിന്നെ എന്തിനാണ് കുട്ടികളെ ഹിന്ദി പഠിപ്പിക്കുന്നത്. കുട്ടികളെ ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠിപ്പിക്കുന്ന പരിപാടി നിറുത്താറായി (ഹിന്ദി സാറൻമാർ ദേശിയ വാദികൾ നാടൻ ഗോസായി മാർ എന്നിവർ പൊങ്കാല ഇടുന്നുണ്ടെങ്കിൽ ദയവായി ഹിന്ദിയിൽ മാത്രമിടുക.:D ) ഫ്രെഞ്ച് ജർമ്മൻ തുടങ്ങിയ ഭാഷകൾ ചില സ്കൂളുകളിൽ 11 ാം ക്ലാസിൽ പഠിപ്പിക്കുന്നുണ്ട്. ഹിന്ദിയും അത്രയേ വേണ്ടു. അത്യാവശ്യം അക്ഷരമാലയും അഞ്ചാറ് വാക്കുകളും പഠിക്കട്ടെ. അല്ലാതെ സൂർ ദാസിന്റെ കവിതയും പ്രേം ചന്ദിന്റെ കഥയും പഠിപ്പിച്ച് ആളെ വെറുപ്പിക്കരുത്. ഇന്ന് ജീവിച്ചിരിക്കുന്ന മലയാളികൾ മിക്കവരും പത്തു വരെയെങ്കിലും ഹിന്ദി പ ഠിച്ചവരാണ്. ഇതിലെ ബഹു ഭൂരിപക്ഷത്തിനും ഹിന്ദി അക്ഷരമാല മുഴുവൻ അറിയാമോ എന്ന് സംശയമാണ്. ഇനി ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും കാര്യമെടുക്കാം. എന്റെ അഭിപ്രായത്തിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് functional language ആണ്. സ്വന്തം ആശയങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നതിനും മറ്റുള്ളവരുടെ ആശയങ്ങൾ വായിച്ചും കേട്ടും മനസ്സിലാക്കുന്നതിനു മുള്ള കഴിവാണ് +2 വരെയുള്ള കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കേണ്ടത്. ഇപ്പോഴത്തെ ഭാഷാ പാഠപുസ്തകങ്ങൾ എല്ലാം തന്നെ കുട്ടിയെ സാഹിത്യാസ്വാദകനാക്കാനാണ് ശ്രമിക്കുന്നത്. പത്താം ക്ലാസിലെ കുട്ടിയെ നളചരിതവും കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ ശ്രീയേശു വിജയവും ഉരുവിട്ടു പഠിപ്പിക്കാൻ ശ്രമിക്കുന്നത് പരമാബദ്ധമാണ്. എന്റെ അഭിപ്രായത്തിൽ ഇംഗ്ലീഷ് പരീക്ഷയും മലയാളം പരീക്ഷയും കുട്ടിക്ക് ചോദ്യപ്പേപ്പറിൽ പറഞ്ഞിരിക്കുന്ന ആശയം മനസ്സിലായോ എന്നാണ് പരിശോധിക്കേണ്ടത്. ഇംഗ്ലീഷൽ എഴുതിയ കാര്യം മനസിലാക്കി കുട്ടി ഉത്തരം മലയാളത്തിലെഴുതട്ടെ. തിരിച്ചും . കൂടാതെ തെറ്റുകൂടാതെ ഇംഗ്ലിഷും മലയാളവും പറഞ്ഞ് ഫലിപ്പിക്കുവാനാകുമോ എന്നും പരിശോധിക്കണം. ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കാര്യം വ്യക്തതയോടെ മനസ്സിലാക്കേണ്ടത് ആധുനിക യുഗത്തിൽ അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ വിവാദ ചോദ്യത്തിന്റെ മാതൃകയിൽ കൂടുതൽ ചോദ്യങ്ങൾ വരട്ടെ വിവാദ ചോദ്യത്തിന്റെ താഴെയുള്ള ചോദ്യങ്ങൾ നോക്കുക. ഏതെങ്കിലും ഗൈഡ് നോക്കി കാണാതെ പഠിച്ചിട്ടാകും സാഹിത്യാഭിരുചിയില്ലാത്ത ഭൂരിപക്ഷവും എഴുതുക. ഇന്നു പരിക്ഷയെഴുതിയ കുട്ടിയോട് ഒരാഴ്ച കഴിഞ്ഞ് ബകനേക്കുറിച്ചോ നള നേക്കുറിച്ചോ ചോദിച്ച് നോക്ക് അപ്പോഴറിയാം ഇപ്പോഴത്തെ ഭാഷാ പഠന രീതിയുടെ ഗുണം.

Comments

Popular posts from this blog

pics to be added

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും