കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന
പ കുതി
യിൽ കേരള സമൂഹത്തിൽ വേരോടിയ പുരോഗമന ആശയങ്ങളേയും മതനിരപേക്ഷതയേയും
അൽപാൽപമായി പിഴുതുമാറ്റാൻ സ്ഥാപിത താൽപര്യക്കാരും സംഘടിത മത ജാതി സംഘടനകളും
നിരന്തരമായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ മെഗാ ഗുരു വന്ദനമായും
റോഡിൽ ഇടുന്ന നേർച്ചകളായുമൊക്കെ നാം നിത്യേന കാണുന്നുമുണ്ട്.
പല കലാലയങ്ങളിലും അടുത്ത കാലത്തായി തുടങ്ങിയിട്ടുള്ള നക്ഷത്ര വനങ്ങൾ
ഇത്തരം ഒരു ശ്രമമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.പൊതുവേ
അന്ധവിശ്വാസങ്ങളോട് ആഭിമുഖ്യമുള്ള ഒരു സമൂഹമാണ് നമ്മുടേത്. നക്ഷത്ര
ഫലത്തിനും ജോതിഷത്തിനും നാം ഇപ്പോഴും എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്.
ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനെന്ന പേരിൽ ഓരോ മരങ്ങളേയും ഓരോ
നക്ഷത്രങ്ങൾക്ക് പതിച്ചു കൊടുക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ജൈവ
വൈവിധ്യം നൂറ്റാണ്ടുകളായി നക്ഷത്രങ്ങളുടെ സഹായമില്ലാതെ നില നിന്നു
പോന്നിട്ടുണ്ട് മനുഷ്യന്റെ ദുരമൂലം സമീപകാലത്ത് ഇതിന് കോട്ടം
തട്ടിയിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ബോധപൂർവ്വമായ ശ്രമമാണ്
ഉണ്ടാകേണ്ടത്. അല്ലാതെ അന്ധവിശ്വാസങ്ങളെ കെട്ടിയിറക്കുകയല്ല. നമുക്ക്
മുമ്പിൽ നാമറിയാതെ ഒരു കാവിക്കണ്ണട വെച്ചു തരാനുള്ള ബോധപൂർവ്വമായ ഒരു
ശ്രമമാണ് നക്ഷത്ര വനം.
pics to be added
ഗണിത ശാസ്ത്രത്തെപ്പറ്റി മലയാളത്തിൽ എഴുതണമെന്ന് കുറച്ചായി വിചാരിക്കുന്നു. ഗണിത മാസിക വായിച്ചപ്പോൾ ഒരാവേശത്തിന് എഴുതിയതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം. നെപ്പോളിയൻ തിയറം ക്ലാസിക്കൽ ജോമെട്രിയിലെ മിക്കവാറും തിയറങ്ങളും പുരാതന ഗ്രീക്ക് ഗണിത ശാസ്ത്രജ്ഞന്മാരുടെ സംഭാവനയാണ്. യുക്ലിഡ് പൈതഗോറസ് ഒക്കെ ചെറിയ ക്ലാസുകളിൽ നമുക്ക് പേടി സ്വപ്നമായിരുന്നത് ഇതിനാലാണ്. എന്നാൽ സാക്ഷാൽ തെപ്പോളിയന്റെ പേരിൽ ഒരു തിയറമുണ്ട്. നെപ്പോളിയാണ് കണ്ടു പിടിച്ചതെന്നുള്ളതിന് വ്യക്തമായ തെളിവില്ല. എങ്കിലും നെപ്പോളിയന്റെ ജീവിതകാലത്താണ് ഈ തിയറം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിയറം ഇങ്ങനെയാണ്. ABC ഒരു ത്രികോണമാണ്. ABC യുടെ വശങ്ങൾ ഉപയോഗിച്ച് ചിത്രത്തിലുള്ളതുപോലെ മൂന്ന്equi lateral triangles വരക്കുക. ചിത്രത്തിൽ Acy BC x ABZ എന്നീ ത്രികോണങ്ങളാണവ. ഈ മുന്ന്ത്രികോണങ്ങളുടെയും centre MNL എന്ന് അടയാള പ്പെടുത്തിയിരിക്കുന്നു. നെപ്പോളിയൻ തിയറപ്രകാരം MNL എപ്പോഴും ഒരു equilateral ത്രികോണമായിരിക്കും. . ത്രികോണമിതി യു പയോഗിച്ചും കോംപ്ലക്സ് നമ്പർ ഉപയോഗിച്ചും ഈ തിയറം തെളിയിക്കാം.ഇതിന്റെ പ്രൂഫ് ഇത്തവണത്തെ AT Right Angles മാസികയിലു...
Comments
Post a Comment