പ്രൊഫസർ വാൾട്ടർ ലെവിന്റെ ഫിസിക്സ് ലക്ചറുകൾ.

ഫിസിക്സ് എൻജിനിയറിംഗ് മറ്റനുബന്ധ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ കണ്ടിരിക്കേണ്ട ഒന്നാണ് പ്രൊഫസർ വാൾട്ടർ ലെവിന്റെ ഫിസിക്സ് ലക്ചറുകൾ. ഈ ലക്ചറുകൾ എം ഐ ടി യു ടെ O C W പ്രോഗ്രാമിലെ ഏറ്റവും പോപ്പുലറായ കോഴ്സുകളിലൊന്നായിരുന്നു എന്നാൽ പ്രൊഫസർ ലെവിൻ നേരിട്ട ചില ആരോപണങ്ങളെത്തുടർന്ന് ocw ഇത് അവരുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തു. ക്രിയേറ്റിവ് കോമൺസ് ലൈസൻസുള്ള ഈ ലക്‌ചറുകൾ എല്ലാം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്‌. YouTube ൽ physics 8.01 എന്ന് സെർച്ച് ചെയ്താൽ ഇത് കിട്ടും. OCWവിൽ വിഡിയോ ലക്ചറുകൾക്ക് പുറമെ അനുബന്ധ പഠനസാമഗ്രികളും ലഭ്യമായിരുന്നു. അതൊന്നും ഇപ്പോൾ എവിടെയും കാണുന്നില്ല. https://en.m.wikipedia.org/wiki/Walter_Lewin ഇദ്ദേഹത്തിന്റെFor the love of physics എന്ന ബെസ്റ്റ് സെല്ലർ ആ മസോണിലുണ്ട്. ക്ലാസ് മുറിയെ പരിക്ഷണശാലയാക്കിക്കൊണ്ട് പ്രൊ. ലെവിൻ നടത്തുന്ന ക്ലാസുകൾ ഏതൊരു ശാസ്ത്ര വിദ്യർത്ഥിയേയും ആകർഷിക്കും. ഇതാ ചില സാമ്പിൾ ക്ലാസ് റൂം പരീക്ഷണങ്ങൾ. ഫിസിക്സിനെ വിശ്വസിക്കാമോ എന്ന പാഠം കണ്ടു നോക്കു. https://youtu.be/xXXF2C-vrQE ന്യട്ടന്റെ ചലന നിയമങ്ങൾ എങ്ങിനെയാണ് പഠിപ്പിക്കേണ്ടതെന്ന് കാണുക. https://youtu.be/dv-mXAhhWG0 MIT യിൽ നിന്ന് വിരമിച്ചപ്പോൾ ലെവിൻ നടത്തിയ ലാസ്റ്റ് ലക്ചർ ഒരു ക്ലാസിക്കാണ്. കാണാൻ മറക്കണ്ട. https://youtu.be/4a0FbQdH3dY Thanks to എൽദോ ദാനിയൽ for reminding me about the course that I watched long back. Edit: Course material is here https://web.archive.org/web/20140711022414/http://ocw.mit.edu/courses/physics/8-01-physics-i-classical-mechanics-fall-1999/download-course-materials/

Comments

Popular posts from this blog

ഭ്രാന്തൻ

കോഴിക്കുഞ്ഞും താറാക്കുഞ്ഞും

ഡിങ്കപൂജ.