വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ
വിക്ടർ ഹ്യൂഗോയുടെ പാവങ്ങളുടെ മലയാള വിവർത്തനം നാലപ്പാട്ട് നാരായണ മേനോൻ
1925 ലാണ് നടത്തിയത്. മലയാളിയുടെ വായനയെയും ഗദ്യശൈലിയേയും
സ്വാധിനിച്ചിട്ടുണ്ട്. (അവലംബം വിക്കി പിഡിയ) തുടർന്ന് മറ്റു പല
സംഗ്രഹങ്ങളുംവന്നിട്ടുണ്ട്.
പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ഞാൻ നാലപ്പാടന്റെ വിവർത്തനം
വായിക്കുന്നത്. ആയിരത്തോളം പേജ് രണ്ട് വോള്യം. വായിക്കാൻ ഒരു മാസമെടുത്തു
എന്നാണ് ഒർമ്മ. പിന്നീട് ഇംഗ്ലിഷ് പരിഭാഷ രണ്ടുവട്ടം വായിച്ചിട്ടുണ്ട്. ഈ
പുസ്തകത്തിന്റെ സംഗ്രഹം പലരും പുറത്തിറക്കിയിട്ടുണ്ട്. മിക്കതും
കയ്യിലുണ്ടായിരുന്നു, അവസാനം ഫ്രെഞ്ചിലുള്ള ഒരു വളരെ ചെറിയ സംഗ്രഹിത
പതിപ്പ് പഠിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഫ്രെഞ്ചു പഠിക്കാൻ തുടങ്ങിയതുന്നെ
ഇതിന്റെ ഒറിജിനൽ എന്നെങ്കിലും വായിക്കണമെന്ന ഉദ്ദേശത്തോടെയാണ്. അതു ട
നൊന്നും നടക്കുമെന്ന് തോന്നുന്നില്ല.
ഇന്നിതെഴുതാൻ കാരണം കീർത്തിക്ക് സ്കൂളിൽ നിന്ന് സമ്മാനമായി കിട്ടിയ N
കൃഷ്ണപിള്ള യുടെ ഇരുളും വെളിച്ചവും എന്ന സംഗ്രഹം
വായിക്കാനിടവന്നതുകൊണ്ടാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യട്ട് പ്രസിദ്ധീകരിച്ച ഈ
പുസ്തകം കുട്ടികൾക്ക് സമ്മാനമായി കൊടുക്കാനുത്തമമാണ്.
http://ml.sayahna.org/index.php/പാവങ്ങൾ
സുപ്പർ
ReplyDelete